മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുമ്പോള്‍ അബദ്ധത്തില്‍ അതില്‍ വെള്ളം വീഴാനോ നനയാനോ സാധ്യതയുണ്ട്. പ്രത്യേകിച്ച് മഴ നനയുമ്പോഴോ നനഞ്ഞ പ്രതലത്തില്‍ ഫോണ്‍ വെക്കുമ്പോഴോ ആണ് ഇത്തരം സാഹചര്യങ്ങള്‍ ഉണ്ടാകാം.ഫോണിനുള്ളില്‍ വെള്ളം ഇറങ്ങിയാല്‍ അത് ഉപകരണത്തെ ഗുരുതരമായി ബാധിക്കാൻ സാധ്യതയുള്ളതിനാല്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം.
ഫോണ് വെള്ളത്തില്‍ വീണാല്‍ എത്രയും വേഗം അത് പുറത്തെടുക്കുക. താമസിക്കുംതോറും വെള്ളം ഫോണിലെ സെന്സിറ്റീവ് ഭാഗങ്ങളിലേക്ക് തുളച്ച് കയറാൻ സാധ്യതയുണ്ട്. വെള്ളത്തില്‍ നിന്ന് പുറത്തെടുത്താല്‍ ഉടൻ തന്നെ ഫോണ്‍ ഓഫ് ചെയ്യുക. ഉപകരണം ഓണ് ആണെങ്കില്‍ ഷോർട്ട് സർക്യൂട്ട് ഉണ്ടാകാനും ബാറ്ററി തകരാറിലാകാനും സാധ്യതയുണ്ട്.
ചാർജർ കേബിളുകള്‍, ഹെഡ്ഫോണ്‍ വയറുകള്‍ എന്നിവ ഉടൻ നീക്കം ചെയ്യുക. ഇത് ഫോണിനുള്ളില്‍ വായൂ സഞ്ചാരം വര്ദ്ധിപ്പിക്കുകയും വെള്ളം എളുപ്പത്തില്‍ പുറത്തുപോകാൻ സഹായിക്കുകയും ചെയ്യും. വെള്ളം തട്ടിയാല്‍ സിം കാര്ഡിന് കേടുപാടുകള്‍ സംഭവിക്കാം, അതിനാല്‍ അത് ഫോണില്‍ നിന്ന് പുറത്തെടുത്ത് സൂക്ഷിക്കുക.
ഹെയർ ഡ്രയർ ഉപയോഗിച്ച് ഫോണിന്റെ പോര്ട്ടുകളും മറ്റ് ദ്വാരങ്ങളും ഉണക്കാവുന്നതാണ്. എന്നാല്‍ ഇത് ചെയ്യുമ്പോള്‍ ഫോണ് അമിതമായി ചൂടാകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. വായൂ കടക്കാത്ത ഒരു ബോക്സില്‍ ഫോണ്‍ വെച്ച് അതിലേക്ക് സിലിക്ക ജെല്‍ സാഷെകള്‍ കൂടി ഇട്ട് വെക്കുന്നത് ഈർപ്പം വേഗത്തില്‍ ആഗീരണം ചെയ്യാൻ സഹായിക്കും.
Post a Comment