ഉള്ളി മാത്രമല്ല ..! ഉള്ളി ലോറിയില്‍ ഒളിപ്പിച്ചു കൊണ്ടുവന്ന വൻ സ്‌ഫോടക വസ്തുക്കള്‍ പിടികൂടി

മലപ്പുറം: ഉള്ളി ലോറിയില്‍ ഒളിപ്പിച്ചു കൊണ്ടുവന്ന വൻ സ്‌ഫോടക വസ്തുക്കള്‍ പിടികൂടി. ജലാറ്റിന്‍ സ്റ്റിക്, ഡിറ്റനേറ്റര്‍ വയര്‍ എന്നിവയാണ് ചെമ്മാട് നിന്ന് പിടിച്ചെടുത്തത്.ഇന്നലെ രാത്രിയാണ് സംഭവം.
ഇതിന് പിന്നിലുള്ളവരെ പിടികൂടാനുള്ള ശ്രമത്തിലാണ് പൊലീസ്.ഹോളോബ്രിക്‌സ് നിര്‍മ്മിക്കുന്ന കേന്ദ്രത്തിലാണ് ഉള്ളിലോറി എത്തിയത്. മറ്റൊരു ലോറിയിലേക്ക് സാധനങ്ങള്‍ മാറ്റാനുള്ള ശ്രമത്തിനിടെയാണ് വിവരം അറിഞ്ഞ് പൊലീസ് സ്ഥലത്തെത്തിയത്. കാറില്‍ ആളുകള്‍ എത്തിയായിരുന്നു സാധനങ്ങള്‍ മറ്റൊരു ലോറിയിലേക്ക് മാറ്റാന്‍ ശ്രമിച്ചത്. പൊലീസ് സ്ഥലത്തെത്തിയതോടെ ലോറി ഡ്രൈവറും കാറില്‍ എത്തിയവരും കടന്നുകളഞ്ഞു. ലോറിയുടെ ഒരുവശത്ത് ഉള്ളി ചാക്കുകളും മറുവശത്ത് ബോക്‌സുകളില്‍ സ്‌ഫോടക വസ്തുക്കളുമായിരുന്നു. രാവിലെ പരിശോധന നടത്തിയപ്പോഴാണ് ബോക്‌സുകളില്‍ സ്‌ഫോടക വസ്തുക്കളാണ് എന്ന് കണ്ടെത്തിയത്. ക്വാറിയിലേക്കോ മറ്റോ കൊണ്ടുവന്നതാകാം ഈ സ്‌ഫോടക വസ്തുക്കള്‍ എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. അനധികൃതമായി കടത്തിയതാകാം എന്നും സംശയിക്കുന്നു. ലോറി ഡ്രൈവറയെും കാറില്‍ വന്നവരെയും കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.

Post a Comment

Previous Post Next Post