നടുവിലിൽ ടാപ്പിങ് തൊഴിലാളി മരിച്ച നിലയിൽ

  

നടുവിൽ : പള്ളിത്തട്ട് ഉത്തൂരിൽ ടാപ്പിങ് തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തി. മേലാട്ട് സാലുവിനെയാണ് (59) മരിച്ച നിലയിൽ കണ്ടെത്തിയത്. വീട്ടിൽ സാലു തനിച്ചാണ് താമസം.അവിവാഹിതനാണ്. ചൊവ്വാഴ്ച രാവിലെ സഹോദരി പ്രഭാത ഭക്ഷണം നൽകാൻ എത്തിയപ്പോഴാണ് കട്ടിലിനു താഴെ കിടക്കുന്ന നിലയിൽ കണ്ടത്.വിവരം അറിയിച്ചതിനെ തുടർന്ന് നാട്ടുകാർ വീട്ടിലെത്തി നോക്കിയപ്പോഴേക്കും മരിച്ചിരുന്നു.വീടിൻ്റെ ഹാളിൽ രക്തക്കറ കണ്ടെത്തി. സാലുവിൻ്റെ മുഖത്ത് പരിക്കുണ്ട്.മദ്യപിക്കാനായി പലരും ഇയാളോടൊപ്പം വീട്ടിലെത്താറുണ്ട്.കഴിഞ്ഞ ദിവസവും മദ്യ ലഹരിയിലായിരുന്നു.കുടിയാന്മല പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. 

Post a Comment

Previous Post Next Post