കണ്ണൂർ തോട്ടട തലശ്ശേരി റൂട്ടിൽ സ്വകാര്യ ബസ് സമരം അവസാനിപ്പിച്ചു


കണ്ണൂർ തോട്ടട തലശ്ശേരി റൂട്ടിൽ ആറ് ദിവസമായി നടന്നു വന്നിരുന്ന സ്വകാര്യ ബസ് സമരം അവസാനിപ്പിച്ചു. കെ സുധാകരൻ എം പി ഇടപെട്ട് ബസ് ഉടമകളുമായി സംസാരിച്ചതോടെയാണ് സമരം അവസാനിപ്പിക്കാൻ തീരുമാനിച്ചത്. ദേശീയ പാത കടന്നു പോകുന്ന നടാലിൽ അടിപ്പാത വേണമെന്ന ആവശ്യം കേന്ദ്ര ഗതാഗത മന്ത്രിയുടെ ശ്രദ്ധയിൽപെടുത്തി പരിഹാരം ഉണ്ടാക്കാൻ ശ്രമിക്കുമെന്ന് സുധാകരൻ ഉറപ്പ് നൽകി.

Post a Comment

Previous Post Next Post