കെഎസ്ആർടിസി ബസ് സ്റ്റേഷനുകളിൽ ‘പുസ്തകക്കൂട്’ പദ്ധതി - കണ്ണൂർ ബസ് സ്റ്റേഷനിൽ ഉദ്ഘാടനം നിർവ്വഹിച്ചു.

കെഎസ്ആർടിസി ബസ് സ്റ്റേഷനുകളിൽ ‘പുസ്തകക്കൂട്’ പദ്ധതി - കണ്ണൂർ ബസ് സ്റ്റേഷനിൽ ഉദ്ഘാടനം നിർവ്വഹിച്ചു.
 വായനശാല സാംസ്കാരിക കൂട്ടായ്മയുടെ നേതൃത്വത്തിൽ കെഎസ്ആർടിസി ബസ് സ്റ്റേഷനുകളിൽ നടപ്പിലാക്കുന്ന ‘പുസ്തകക്കൂട്’ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം തിങ്കളാഴ്ച കണ്ണൂർ കെഎസ്ആർടിസി ബസ് സ്റ്റേഷനിൽ ജില്ലാ ട്രാൻസ്‌പോർട്ട് ഓഫീസർ വി മനോജ്‌ കുമാറിന്റെ അധ്യക്ഷതയിൽ പ്രശസ്ത സാഹിത്യകാരൻ അംബികാസുധൻ മാങ്ങാട് നിർവഹിച്ചു.അവനവൻ എന്ന ബോധത്തിൽ നിന്നും സമൂഹത്തിനെയാകെ നന്മയിലേക്കും സർഗ്ഗസംവാദങ്ങളിലേക്കും കൈ പിടിച്ചുയർത്താൻ പുസ്തകക്കൂടുകൾക്ക് ആകുമെന്നും ഇത് കേരള സമൂഹത്തിനാകെ മാതൃകയാണെന്നും ഉദ്ഘാടന പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു .

Post a Comment

Previous Post Next Post