കൊച്ചി: എളമക്കരയില് അച്ഛനും മകളും മരിച്ച നിലയില് കണ്ടെത്തിയ സംഭവത്തില് ഞെട്ടിക്കുന്ന വഴിത്തിരിവ്. മരണപ്പെട്ട ആറുവയസുകാരി ലൈംഗിക പീഡനത്തിന് ഇരയായതായി പോസ്റ്റ്മോര്ട്ടം റിപ്പോര്ട്ട്.
ഇക്കഴിഞ്ഞ ജനുവരി 16നാണ് പിതാവ് മകളെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്ത നിലയില് കണ്ടെത്തിയത്. കുടുംബത്തിലെ സാമ്പത്തിക പ്രശ്നങ്ങള് മൂലമാണ് ആത്മഹത്യ ചെയ്തതാണെന്നാണ് പൊലിസിന്റെ പ്രാഥമിക നിഗമനം. എന്നാല് കുട്ടിയുടെ പോസ്റ്റ്മോര്ട്ടം റിപ്പോര്ട്ട് പുറത്തുവന്നതോടെയാണ് പീഡനവിവരം പുറത്തുവന്നത്.
പ്രാഥമിക പോസ്റ്റ്മോര്ട്ടത്തില് മരണ കാരണവും വിഷം ഉള്ളില് ചെന്ന് തന്നെയെന്ന് സ്ഥിരീകരിച്ചിരുന്നു. എന്നാല് ഇന്ക്വസ്റ്റിനിടെ തന്നെ കുട്ടിയുടെ ശരീരത്തില് അസ്വാഭാവികമായ പാടുകള് കണ്ട പൊലിസ് വിശദമായ പോസ്റ്റ്മോര്ട്ടം വേണമെന്ന് ആവശ്യപ്പെടുകയായിരുന്നു. പിന്നാലെ വന്ന വിശദമായ പോസ്റ്റ്മോര്ട്ടം റിപ്പോര്ട്ടിലാണ് കഴിഞ്ഞ ഒരു വര്ഷത്തോളമായി കുട്ടി പീഡിപ്പിക്കപ്പെട്ടെന്നും മരണത്തിന് തൊട്ടുമുന്പും കുട്ടി പീഡിപ്പിക്കപ്പെട്ടെന്നും പരാമര്ശമുള്ളത്.ആലപ്പുഴ പാണാവള്ളി സ്വദേശികളായ കുടുംബം മാസങ്ങള്ക്ക് മുന്പ് എറണാകുളം പോണേക്കരയില് വാടകയ്ക്ക് താമസിക്കുകയായിരുന്നു. സംഭവ സമയം ഭാര്യ വീട്ടിലുണ്ടായിരുന്നില്ല. മകള്ക്ക് വിഷം നല്കിയ ശേഷം പിതാവ് കിടപ്പുമുറിയിലെ ഫാനില് ആത്മഹത്യ ചെയ്യുകയായിരുന്നു.
വിവരമറിഞ്ഞ് പൊലിസ് സ്ഥലത്തെത്തിയപ്പോഴാണ് മുറിയില് തൂങ്ങി മരിച്ച നിലയില് പവിശങ്കറിനെ കാണുന്നത്. തൊട്ടടുത്ത മുറിയില് ബോധരഹിതയായി കിടക്കുന്ന മകളെയും കണ്ടെത്തി. ഉടന് തന്നെ കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
സംഭവത്തില് അന്വേഷണം നടക്കുകയാണെന്നും ആരാണ് പീഡിപ്പിച്ചതെന്നതിനെ കുറിച്ച് അന്വേഷണത്തിന് ശേഷം മാത്രമേ വ്യക്തമാവുകയുള്ളൂവെന്നും പൊലിസ് അറിയിച്ചു. എളമക്കര പൊലിസ് പോക്സോ വകുപ്പ് പ്രകാരം കേസ് രജിസ്റ്റര് ചെയ്തിട്ടുണ്ട്.
Post a Comment