കണ്ണൂർ: തലശ്ശേരിക്കും കണ്ണൂരിനും ഇടയില്‍ വെച്ച് മാവേലി എക്സ്പ്രസിന് നേരെ കല്ലേറുണ്ടായി. ആക്രമണത്തില്‍ ട്രെയിനിന്റെ ജനല്‍ ഗ്ലാസുകള്‍ തകർന്നു.മംഗലാപുരത്തേക്ക് പോവുകയായിരുന്ന ട്രെയിനിന് നേരെയാണ് കല്ലേറുണ്ടായത്.
വ്യാഴാഴ്ച, (ഫെബ്രുവരി 12) രാവിലെ ട്രെയിൻ മംഗലാപുരത്ത് എത്തിയ ശേഷമാണ് ജനല്‍ ഗ്ലാസുകള്‍ തകർന്ന നിലയില്‍ കണ്ടെത്തിയത്. രാത്രി യാത്രയ്ക്കിടെ എവിടെ വെച്ചാണ് ആക്രമണമുണ്ടായതെന്ന് ആദ്യം വ്യക്തമല്ലായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയില്‍ തലശ്ശേരിക്കും കണ്ണൂരിനും ഇടയില്‍ വെച്ചാണ് കല്ലേറുണ്ടായതെന്നാണ് റെയില്‍വേ പോലീസിന്റെ പ്രാഥമിക നിഗമനം.
അന്വേഷണം
സംഭവത്തില്‍ ആർ.പി.എഫ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ട്രെയിനിന്റെ ഏത് കോച്ചിന് നേരെയാണ് ആക്രമണം നടന്നതെന്നും കൃത്യമായ സ്ഥലം എവിടെയാണെന്നും കണ്ടെത്താനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണെന്ന് അധികൃതർ അറിയിച്ചു. കല്ലേറുണ്ടായ സമയത്ത് യാത്രക്കാർക്ക് പരിക്കേറ്റതായി റിപ്പോർട്ടുകളില്ല.
Post a Comment