കൊച്ചി: സ്വര്‍ണവില വലിയ തോതില്‍ മുന്നേറ്റം തുടങ്ങി. വന്‍ വീഴ്ച്ചയ്ക്ക് ശേഷം ക്ഷീണം മാറ്റി കുതിക്കുകയാണ് സ്വര്‍ണം.
രാജ്യാന്തര വിപണിയിലും ഇന്ത്യയിലും വില ഒരു ദിവസം പല തവണയായി വര്‍ധിക്കുകയാണ്. ഇന്ന് രാവിലെ 5000 രൂപയോളം പവന്മേല്‍ വര്‍ധിച്ചു. ഇങ്ങനെ പോയാല്‍ അധികം വൈകാതെ പുതിയ റെക്കോര്‍ഡുകള്‍ സൃഷ്ടിക്കും.
ഒരു ലക്ഷത്തി മുപ്പത്തി ഒന്നായിരം രൂപ കടന്ന് പവന്‍ വില കുതിച്ചതോടെ സ്വര്‍ണം ഇനി വാങ്ങേണ്ടതില്ല എന്ന തീരുമാനത്തില്‍ സാധാരണക്കാര്‍ എത്തിയിരുന്നു. പൊടുന്നനെയാണ് വിലക്കുറവ് നേരിട്ടത്. 1.07 ലക്ഷത്തിലേക്ക് ഇടിഞ്ഞത് ഇനിയും വില കുറയുമെന്ന പ്രതീക്ഷ നല്‍കി. എന്നാല്‍ മറിച്ചാണ് സംഭവിച്ചത്. ഇന്നലെയും ഇന്നുമായി വലിയ തോതില്‍ വില കൂടുകയാണ്. പുതിയ വില അറിയാം...22 കാരറ്റ് സ്വര്‍ണം ഗ്രാമിന് ചൊവ്വാഴ്ച രാവിലെ 130 രൂപ കുറയുകയും ഉച്ചയ്ക്ക് 200 രൂപ വര്‍ധിക്കുകയും ചെയ്തിരുന്നു. ഇന്ന് രാവിലെ ഗ്രാമിന് 605 രൂപയാണ് വര്‍ധിച്ചിരിക്കുന്നത്. അതായത്, ഗ്രാം വില 14715 രൂപയായും പവന്‍ വില 1,17,720 രൂപയായും വര്‍ധിച്ചു. ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന പവന്‍ വില 117760 രൂപയാണ്. ഇത് മറികടന്ന് വൈകാതെ സ്വര്‍ണം കുതിച്ചേക്കും.
22 കാരറ്റ് സ്വര്‍ണം വില കുതിക്കുമ്ബോള്‍ ആഭരണം വാങ്ങാന്‍ പലരും ആശ്രയിക്കുന്നത് 18 മുതല്‍ താഴോട്ടുള്ള പരിശുദ്ധിയിലെ സ്വര്‍ണമാണ്. 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 12090 രൂപയാണ് ഇന്നത്തെ നിരക്ക്. പവന് 96720 രൂപയുമായി. 14 കാരറ്റ് സ്വര്‍ണം ഗ്രാമിന് 9415 രൂപയും പവന് 75320 രൂപയുമായിട്ടുണ്ട്. 9 കാരറ്റ് സ്വര്‍ണം ഗ്രാമിന് 6070 രൂപയും പവന് 48560 രൂപയുമായി. വെള്ളിയുടെ വിലയില്‍ വന്‍ കുതിപ്പാണ് ഇന്ന് ഉണ്ടായിരിക്കുന്നത്. ഗ്രാമിന് 320 രൂപയും പത്ത് ഗ്രാമിന് 3200 രൂപയുമായി.
Post a Comment