4 മീറ്റർ നീളം, 40 ശിഖരം... കണ്ണൂരിൽ കൂറ്റൻ കഞ്ചാവ് ചെടി പിടികൂടി എക്സൈസ്



കണ്ണൂർ: കുന്നുംകൈ കിഴക്കെ മൊട്ടയിലെ വയല്‍ക്കരയില്‍ പൂർണ വളർച്ചയെത്തിയ കഞ്ചാവ് ചെടി എക്സൈസ് സംഘം കണ്ടെത്തി കസ്റ്റഡിയിലെടുത്തു.
രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് 390 സെന്റീ മീറ്റർ ഉയരത്തിലും 40 ഓളം ശിഖരങ്ങളുള്ള പൂർണ വളർച്ചയെത്തിയ കഞ്ചാവ് ചെടിയാണ് കസ്റ്റഡിയിലെടുത്തത്.
ആരെങ്കിലും രഹസ്യമായി വളർത്തിയതോ കഞ്ചാവ് ഉപയോഗിച്ചവർ ഉപേക്ഷിച്ച വിത്തില്‍നിന്ന് വളർന്നതോ ആകാമെന്നാണ് നിഗമനം. എക്സൈസ് വകുപ്പ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കണ്ണൂർ എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ അഷയിന്റെ നേതൃത്വത്തിലുള്ള സംഘത്തില്‍ ഉദ്യോഗസ്ഥരായ സി.പി.ഷാനില്‍കുമാർ,എം.കെ.സന്തോഷ് എം.സജിത്ത്, സി.വി.മുഹമ്മദ് ബഷീർ, പി.പി. നിഖില്‍ എന്നിവരുമുണ്ടായിരുന്നു.

Post a Comment

Previous Post Next Post