കേന്ദ്ര ബജറ്റ് 2026: മദ്യത്തിന് വില കൂടും..സിഗററ്റിനും..വില മറ്റെന്തിനൊക്കെ കൂടും?, കുറയും?..അറിയാം


കേന്ദ്ര ബജറ്റ് പ്രകാരം കാൻസർ മരുന്നുകള്‍, സമുദ്രോത്പന്നങ്ങള്‍, ഇലക്‌ട്രിക് വാഹന ബാറ്ററി, കായിക ഉപകരണങ്ങള്‍ എന്നിവയ്ക്ക് ഇനി വില കുറഞ്ഞേക്കും.
എന്നാല്‍, മദ്യത്തിനും പുകയില ഉല്‍പ്പന്നങ്ങള്‍ക്കും ഇനി കൂടുതല്‍ പണം നല്‍കേണ്ടി വരും.ബജറ്റ് പ്രഖ്യാപനത്തിന് പിന്നാലെ വില കൂടുന്നവയും കുറയുന്നവയും ഏതാണെന്ന് വിശദമായി നോക്കാം.

വില കൂടുന്നവ
സിഗരറ്റ് , പാൻ മസാല
നിയന്ത്രണം കർശനമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് സിഗരറ്റ്, പാൻ മസാല അടക്കമുള്ള പുകയില ഉത്പന്നങ്ങളുടെ നികുതി വർദ്ധിപ്പിച്ചത്. ഉത്പന്നങ്ങള്‍ക്ക് അധിക എക്സൈസ് തീരുവയും പാൻ മസാലയ്ക്ക് പുതിയ ആരോഗ്യ, ദേശീയ സുരക്ഷാ സെസ്സും ഇനി ചുമത്തും. 2017 ജൂലൈ മുതല്‍ ഉണ്ടായിരുന്ന 28% ജിഎസ്ടിക്കും നഷ്ടപരിഹാര സെസ്സിനും പകരമാണിത്.
പുതിയ നിയമമനുസരിച്ച്‌, 1,000 സ്റ്റാൻഡേർഡ് അല്ലാത്ത സിഗരറ്റുകള്‍ക്ക് 2,050 മുതല്‍ ₹8,500 വരെ എക്സൈസ് തീരുവയുണ്ട്. ഇനം, നീളം എന്നിവയനുസരിച്ച്‌ ഇത് 11,000 വരെയാകാം. 65 മി.മീ. വരെയുള്ള ഷോർട്ട് സിഗരറ്റുകള്‍ക്ക് 2.05 (നോണ്‍-ഫില്‍ട്ടർ), 2.10 (ഫില്‍ട്ടർ) വീതവും നികുതിയുണ്ടാകും. ഇടത്തരം സിഗരറ്റുകള്‍ക്ക് 4 രൂപയും, നീളം കൂടിയവയ്ക്ക് 5.40 രൂപയും ഒരു സ്റ്റിക്കിന് നികുതി വരും.
സിഗരറ്റിന്മേലുള്ള മൊത്തം നികുതിഭാരം പഴയ 50-55 ശതമാനത്തില്‍ നിന്ന് 60-70 ശതമാനമായി വർദ്ധിക്കും. സിഗരറ്റുകള്‍ക്ക് പുറമെ മറ്റ് പുകയില ഉത്പന്നങ്ങള്‍ക്കും പാൻ മസാലയ്ക്കും വില ഉയർന്നു. സംസ്കരിക്കാത്ത പുകയിലയ്ക്ക് 60-70 ശതമാനം എക്സൈസ് തീരുവയും, ഇ-സിഗരറ്റുകള്‍ക്കും നിക്കോട്ടിൻ ഉത്പന്നങ്ങള്‍ക്കും 100 ശതമാനം നികുതിയും ചുമത്തും. പാൻ മസാല, ഗുട്ഖ എന്നിവയ്ക്ക് പ്രത്യേക ആരോഗ്യ, ദേശീയ സുരക്ഷാ സെസ്സും ഉണ്ടാകും.

ദോഷകരമായ ഈ ഉത്പന്നങ്ങളുടെ നികുതി വർദ്ധിപ്പിച്ച്‌ പുകവലിയില്‍ നിന്ന് ആളുകളെ പിന്തിരിപ്പിക്കുക എന്നതാണ് സർക്കാരിന്റെ ലക്ഷ്യം. എന്നാല്‍, ഈ നീക്കം കള്ളക്കടത്തിനും നിയമവിരുദ്ധ സിഗരറ്റ് വില്‍പനക്കും കാരണമാകുമെന്ന് വിദഗ്ദ്ധർ പങ്കുവെയ്ക്കുന്ന ആശങ്ക.
വില കൂടുന്ന മറ്റുള്ള ഉത്പന്നങ്ങള്‍
ആഡംബര വാച്ചുകള്‍, ഇറക്കുമതി ചെയ്ത മദ്യം, ഇറക്കുമതി ചെയ്ത ആഡംബരവും അത്യാവശ്യമല്ലാത്തതുമായ വസ്തുക്കള്‍, വളം, എടിഎമ്മുകള്‍, വെൻഡിംഗ് മെഷീനുകള്‍,
നെയ്ത തുണിത്തരങ്ങള്‍, രാസവസ്തുക്കള്‍
വില കുറയുന്നവ
17 കാൻസർ മരുന്നുകള്‍,ചില പ്രമേഹ മരുന്നുകള്‍ ,സീഫുഡ് ,വിദേശ ടൂറിസം പാക്കേജുകള്‍, വിദേശ വിദ്യാഭ്യാസ ചെലവുകള്‍, തുകല്‍ ഉല്‍പ്പന്നങ്ങള്‍ , സ്മാർട്ട്‌ഫോണുകള്‍, ഇവി ബാറ്ററികള്‍, സോളാർ പാനലുകള്‍, മൈക്രോവേവ് ഓവനുകള്‍, സ്‌പോർട്‌സ് ഉപകരണങ്ങള്‍,
ലിഥിയം ബാറ്ററി ഘടകങ്ങള്‍, സിവിലിയൻ പരിശീലനവും മറ്റ് വിമാന ഭാഗങ്ങളും,
ആണവ വൈദ്യുത പദ്ധതികള്‍ക്കായി ഇറക്കുമതി ചെയ്യുന്ന സാധനങ്ങള്‍.

Post a Comment

Previous Post Next Post