വയനാട്ടില്‍ പീഡനത്തിനിരയായ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി ജീവനൊടുക്കി: 2 പേര്‍ പിടിയിൽ


വയനാട്: പീഡനത്തിനിരയായ പതിനാറുകാരി ആത്മഹത്യ ചെയ്തു. വയനാട്ടില്‍ പ്ലസ് വണ്‍ വിദ്യാർത്ഥിനിയെ തിങ്കളാഴ്ചയാണ് വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.സംഭവവുമായി ബന്ധപ്പെട്ട് പെണ്‍കുട്ടിയുടെ ബന്ധുവിനെയും അയല്‍വാസിയെയും പോലീസ് അറസ്റ്റ് ചെയ്തു.
വരെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു. പെണ്‍കുട്ടി പീഡനത്തിനിരയായ വിവരം ആദ്യം തിരിച്ചറിഞ്ഞത് സ്കൂള്‍ അധികൃതരാണ്. തുടർന്ന് അവർ പോലീസിനെ വിവരം അറിയിക്കുകയും കേസെടുക്കുകയുമായിരുന്നു. കേസുമായി ബന്ധപ്പെട്ട നടപടികള്‍ പുരോഗമിക്കുന്നതിനിടെയാണ് വിദ്യാർത്ഥിനി ജീവനൊടുക്കിയത്.

Post a Comment

Previous Post Next Post