കൊറിയൻ സുഹൃത്ത് വെറും കഥയോ? 16കാരിയുടെ മരണത്തില്‍ എസ്‌ഐടി രൂപീകരിച്ചു; സംഘത്തില്‍ സൈബര്‍ പൊലീസ് ഉദ്യോഗസ്ഥരും


എണറാകുളം: ചോറ്റാനിക്കരയിലെ 16കാരി ആദിത്യയെ വീടിനടുത്തുള്ള പാറക്കുളത്തില്‍ മുങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കും.
പുത്തൻകുരിശ് ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് അന്വേഷണം. സൈബര്‍ പൊലീസ് ഉദ്യോഗസ്ഥരെയും ഉള്‍പ്പെടുത്തിയാണ് എസ്‌ഐടി രൂപീകരിച്ചത്.
മരണത്തില്‍ അന്വേഷണം നടക്കുന്നില്ലെന്ന് ചൂണ്ടികാണിച്ച്‌ കുടുംബം രംഗത്ത് എത്തിയിരുന്നു. ഇതിന് പിനനാലെയാണ് എസ്‌ഐടി അന്വേഷണം നടത്തുന്നത്. കേസില്‍ പൊലീസ് അന്വേഷണം തൃപ്തികരമല്ലെന്നും കുടുംബം ആരോപിച്ചിരുന്നു. പൊലീസ് കള്ളക്കഥ മെനയുകയാണെന്നും അന്വേഷണം ശരിയായ ദിശയില്‍ അല്ലെന്നും കുട്ടിയുടെ അച്ഛൻ ആരോപിച്ചിരുന്നു.
സ്കൂളിലേക്ക് പോയ പെണ്‍കുട്ടിയെ വീടിന് സമീപത്തെ കരിങ്കല്‍ ക്വാറിയിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇൻസ്റ്റഗ്രാമില്‍ പരിചയപ്പെട്ട കൊറിയൻ സുഹൃത്തിൻ്റെ മരണത്തില്‍ മനം നൊന്താണ് ജീവനൊടുക്കുന്നത് എന്നെഴുതിയ കുറിപ്പ് പൊലീസ് കണ്ടെടുത്തിരുന്നു.
എന്നാല്‍ പെണ്‍കുട്ടിയുടെ മൊബൈല്‍ ഫോണ്‍ തുറന്നുപരിശോധിച്ചെങ്കിലും കൊറിയന്‍ സുഹൃത്തിനെക്കുറിച്ച്‌ വിവരം ലഭിച്ചിരുന്നില്ല. ഫോണിലെ ഇൻസ്റ്റഗ്രാം, വാട്ട്സ്‌ആപ്പ് ചാറ്റുകള്‍ ഡിലീറ്റ് ചെയ്ത നിലയിലാണ്. ഫോണ്‍ ഫൊറന്‍സിക് പരിശോധനയ്ക്കായി തിരുവനന്തപുരത്തേക്ക് അയച്ചിരിക്കുകയാണ്. ജനുവരി 27നായിരുന്നു ആദിത്യയെ മരിച്ചനിലയില്‍ കണ്ടെത്തിയത്.

Post a Comment

Previous Post Next Post