കൊച്ചി: രാജ്യത്താകെ CBSE പത്ത്, പന്ത്രണ്ട് ക്ലാസ് ബോര്‍ഡ് പരീക്ഷകള്‍ക്ക് ഇന്ന് തുടക്കം. 43 ലക്ഷത്തിലധികം വിദ്യാര്‍ത്ഥികളാണ് ഇത്തവണ പരീക്ഷയെഴുതുന്നത്.പരീക്ഷകള്‍ രാവിലെ 10.30 മുതല്‍ ഉച്ചയ്ക്ക് 1.30 വരെ ഒറ്റ ഷിഫ്റ്റിലായാണ് നടക്കുന്നത്. ചോദ്യപേപ്പര്‍ വായിക്കാന്‍ 15 മിനിറ്റ് അധിക സമയം അനുവദിച്ചിട്ടുണ്ട്.
ഇതില്‍ 25,08,319 പേര്‍ പത്താം ക്ലാസ് പരീക്ഷയ്ക്കും 18,59,551 പേര്‍ പന്ത്രണ്ടാം ക്ലാസ് പരീക്ഷയ്ക്കുമായി അപേക്ഷിച്ചിട്ടുണ്ട്. പരീക്ഷാ കേന്ദ്രങ്ങളില്‍ കര്‍ശന സുരക്ഷാ സംവിധാനങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. നിബന്ധനകള്‍ കൃത്യമായി പാലിക്കണമെന്നും യാതൊരു ഇളവും അനുവദിക്കില്ലെന്നും ബോര്‍ഡ് അറിയിച്ചു.
ഈ അധ്യയന വര്‍ഷം മുതല്‍ ഇരട്ട പരീക്ഷാ സമ്പ്രദായമാണ് നടപ്പിലാക്കുന്നത്. ആദ്യഘട്ട പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞ വിദ്യാര്‍ത്ഥികള്‍ക്ക് ഫലം മെച്ചപ്പെടുത്താനുള്ള അവസരമായി രണ്ടാംഘട്ട പരീക്ഷ നടത്തും. സയന്‍സ്, മാത്തമാറ്റിക്‌സ്, സോഷ്യല്‍ സയന്‍സ്, ഭാഷകള്‍ എന്നിവ ഉള്‍പ്പെടെ പരമാവധി മൂന്ന് വിഷയങ്ങള്‍ വരെ രണ്ടാമത്തെ പരീക്ഷയില്‍ എഴുതാം.
അതേസമയം, പത്താം ക്ലാസില്‍ ആദ്യ ശ്രമം നടത്തുന്നവര്‍ മെയിന്‍ പരീക്ഷ നിര്‍ബന്ധമായും എഴുതണം. മെയിന്‍ പരീക്ഷ ഒഴിവാക്കി നേരിട്ട് രണ്ടാം പരീക്ഷ എഴുതാന്‍ അനുവദിക്കണമെന്ന വിദ്യാര്‍ത്ഥികളുടെ അപേക്ഷ ബോര്‍ഡ് തള്ളിയിട്ടുണ്ട്.
Post a Comment