തിരുവനന്തപുരം: റെയില്‍വേ ആപ്പായ യുടിഎസ് ഓണ്‍ മൊബൈല്‍ ആപ്പില്‍ (അണ്‍ റിസർവ്ഡ് ടിക്കറ്റിങ് സിസ്റ്റം) ഇനി സീസണ്‍ ടിക്കറ്റ് ലഭിക്കില്ല.റെയില്‍വേയുടെ പുതിയ ആപ്പായ 'റെയില്‍ വണ്‍' ആപ്പിലൂടെ സീസണ്‍ ടിക്കറ്റ് എടുക്കാനും പുതുക്കാനും റെയില്‍വേ നിർദേശിച്ചു.
എല്ലാ സേവന ആപ്പുകളെയും ഉള്‍പ്പെടുത്തി റെയില്‍വേ ഏകീകരിച്ച ആപ്പാണ് റെയില്‍ വണ്‍. സാധാരണ ടിക്കറ്റും പ്ലാറ്റ്‌ഫോം ടിക്കറ്റും യുടിഎസ് ആപ്പില്‍ ലഭിക്കും. നിലവില്‍ യുടിഎസ് വഴി സീസണ്‍ ടിക്കറ്റ് എടുത്തവർക്ക് 'ഷോ ടിക്കറ്റില്‍' അത് നിലനില്‍ക്കും.
2026 ജനുവരി 14 മുതല്‍ ജൂലൈ 14 വരെ റെയില്‍ വണ്‍ ആപ്പ് വഴി റിസർവ് ചെയ്യാത്ത ടിക്കറ്റുകള്‍ വാങ്ങുമ്ബോള്‍ മൂന്നുശതമാനം ഇളവ് ലഭിക്കും. ഏതെങ്കിലും ഡിജിറ്റല്‍ മോഡ് വഴി പണമടയ്ക്കണം. നിലവില്‍, RailOne ആപ്പില്‍ R-wallet പേയ്‌മെൻ്റ് വഴി റിസർവ് ചെയ്യാത്ത ടിക്കറ്റുകള്‍ ബുക്ക് ചെയ്യുന്നതിന് 3 ശതമാനം ക്യാഷ്ബാക്ക് നല്‍കുന്നു.
Post a Comment