ബലാത്സംഗക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ ജയിലില്‍ തുടരും; കസ്റ്റഡി അപേക്ഷ കോടതി നാളെ പരിഗണിക്കും


തിരുവല്ല:  മൂന്നാമത്തെ ബലാത്സംഗക്കേസില്‍ കോണ്‍ഗ്രസ് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കാതെ കോടതി.കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണസംഘത്തിന്റെ റിപ്പോർട്ട് കിട്ടാതെ ജാമ്യം നല്‍കാനാകില്ലെന്ന് ഹർജി പരിഗണിച്ച തിരുവല്ല മജിസ്ട്രേറ്റ് കോടതി അറിയിച്ചു. മാങ്കൂട്ടത്തിലിനെ ചൊവ്വാഴ്ച കോടതിയില്‍ ഹാജരാക്കും.
മാങ്കൂട്ടത്തിലിനെ കസ്റ്റ‍ഡിയില്‍ വേണമെന്നുമുള്ള പ്രത്യേക അന്വേഷണസംഘത്തിന്റെ അപേക്ഷ നാളെ പരിഗണിക്കും. കൂടുതല്‍ തെളിവെടുപ്പിനായി മാങ്കൂട്ടത്തിലിനെ ഏഴ് ദിവസം കസ്റ്റഡിയില്‍ വേണമെന്നാണ് പ്രോസിക്യൂഷൻ ആവശ്യപ്പെടുന്നത്.
ബലാത്സംഗം നടന്നുവെന്ന് അതിജീവിത മൊഴിയില്‍ പറയുന്ന തിരുവല്ലയിലെ ഹോട്ടലില്‍ എത്തിച്ച്‌ മാങ്കൂട്ടത്തിലിനെ തെളിവെടുക്കണം. യുവതിക്കെതിരായ അതിക്രമത്തിന്റെ ദൃശ്യങ്ങള്‍ മാങ്കൂട്ടത്തില്‍ മൊബൈല്‍ ഫോണില്‍ പകർത്തിതയതായും സൂചനയുണ്ട്. അതിനാല്‍ ഈ തെളിവുകളും കണ്ടെടുക്കേണ്ടതുണ്ടെന്നും കസ്റ്റഡി അനിവാര്യമാണെന്നും പ്രോസിക്യൂഷൻ അറിയിച്ചു.

Post a Comment

Previous Post Next Post