ആലക്കോട് സെന്റ് മേരീസ് ഇംഗ്ലിഷ് മീഡിയം സ്‌ക്കൂളിലെ വിദ്യാത്ഥിയുടെ വിരലില്‍ കുടുങ്ങിയ സ്റ്റീല്‍മോതിരം അഗ്നിരക്ഷസേന മുറിച്ചുനീക്കി


തളിപ്പറമ്പ്: കൈവിരലില്‍ കുടുങ്ങിയ സ്റ്റീല്‍ മോതിരം അഗ്‌നി രക്ഷാസേന മുറിച്ച് മാറ്റി.
ആലക്കോട് സെന്റ് മേരീസ് ഇംഗ്ലിഷ് മീഡിയം സ്‌ക്കൂളിലെ പത്താംതരം വിദ്യാത്ഥിയുടെ കൈവിരലിലാണ് മോതിരം കുടുങ്ങി നീരുവെച്ച് കഠിനമായ വേദന അനുഭവപ്പെട്ടത്.
കുട്ടിയുടെ അച്ഛന്‍ വാഹനത്തില്‍ കുട്ടിയെ തളിപ്പറമ്പ് അഗ്നിരക്ഷ നിലയത്തില്‍ എത്തിക്കുകയായിരുന്നു.
ജ്വല്ലറിയിലും മറ്റും അന്വേഷിച്ചെങ്കിലും നടക്കാതതിനാലാണ് അഗ്‌നിരക്ഷാ നിലയത്തില്‍ എത്തിയത്.
കഴിഞ്ഞവര്‍ഷം ഇത്തരത്തിലുള്ള 80 സംഭവങ്ങള്‍ സേന കൈകര്യം ചെയ്തിട്ടുണ്ട്.
ഇതില്‍ സ്റ്റില്‍ മോതിരമാണ് ബഹുഭൂരിപക്ഷവും, കൂടാതെ സ്വര്‍ണം, വെള്ളി, ഫാന്‍സി, മോതിരങ്ങള്‍, വളകള്‍, കമ്മലുകള്‍ എന്നിവയും മുറിച്ചുനീക്കിയിട്ടുണ്ട്.
ഈ വര്‍ഷം ഇത് അഞ്ചാമത്തെ മോതിരമാണ് സേന മുറിച്ചുമാറ്റി നല്‍കുന്നത്.

Post a Comment

Previous Post Next Post