ആലക്കോട്: അരങ്ങം മഹാദേവക്ഷേത്ര ഉത്സവത്തോടനുബന്ധിച്ച് ആലക്കോട് ടൗണിൽ വാഹന ഗതാഗതത്തിന് നിയന്ത്രണം ഏർപ്പെടുത്തി. ഇന്ന് ( ജനുവരി 28) വൈകിട്ട് 6 മുതൽ രാത്രി 12 വരെ ആണ് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ളത്.
↪️തളിപ്പറമ്പ് ഭാഗത്തുനിന്ന് വരുന്ന വലിയ വാഹനങ്ങൾ കരുവഞ്ചാൽ- കോട്ടക്കടവ്- നെല്ലിപ്പാറ വഴിയും മണക്കടവ്,
↩️തേർത്തല്ലി ഭാഗങ്ങളിൽനിന്ന് വരുന്ന വലിയ വാഹനങ്ങൾ അരങ്ങം-നെല്ലിപ്പാറ-തടിക്കടവ്-ചാണോക്കുണ്ട് വഴിയും കടന്നുപോകണം.
↪️തളിപ്പറമ്പ് ഭാഗത്തുനിന്ന് വരുന്ന ചെറിയ വാഹനങ്ങൾ ആലക്കോട് കുരിശുപള്ളി- ബസ്‌സ്റ്റാൻഡ്- അരങ്ങം ബൈപാസ്- പഞ്ചായത്ത് ജംക്‌ഷൻ വഴിയും
↩️തേർത്തല്ലി, മണക്കടവ് ഭാഗങ്ങളിൽനിന്ന് വരുന്ന ചെറിയ വാഹനങ്ങൾ ഇതേ മാർഗത്തിൽ കൂടിയും കടന്നുപോകണം.

Post a Comment