കോൺഫിഡന്റ് ഗ്രൂപ്പ് ഉടമ സി.ജെ. റോയ് സ്വയം വെടിവെച്ച് മരിച്ചു


ബെംഗളൂരു: കോൺഫിഡന്റ് ഗ്രൂപ്പ് ചെയർമാൻ സി.ജെ. റോയ് സ്വയം വെടിവെച്ച് മരിച്ചു. അശോക് നഗർ പോലീസ് സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചുവരികയാണ്. ജീവനൊടുക്കിയത് ഇ.ഡി. റെയ്ഡിനിടെ. അദ്ദേഹത്തിന്റെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
ലഭ്യമായ വിവരങ്ങൾ പ്രകാരം:
ബെംഗളൂരുവിലെ റിച്ച്മണ്ട് സർക്കിളിന് സമീപമുള്ള കോൺഫിഡന്റ് ഗ്രൂപ്പ് ഓഫീസിൽ വെച്ചാണ് സംഭവം നടന്നത് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കോൺഫിഡന്റ് ഗ്രൂപ്പിന്റെ ഓഫീസുകളിലും വസതികളിലും ഇ.ഡി/ആദായനികുതി വകുപ്പ് പരിശോധനകൾ നടത്തിവരികയായിരുന്നു. ഈ റെയ്‌ഡിനിടെ തന്റെ കൈവശമുണ്ടായിരുന്ന തോക്ക് ഉപയോഗിച്ച് അദ്ദേഹം സ്വയം വെടിയുതിർക്കുകയായിരുന്നു എന്ന് റിപ്പോർട്ടുകൾ പറയുന്നു.

ഉടൻ തന്നെ അദ്ദേഹത്തെ എച്ച്.എസ്.ആർ ലേഔട്ടിലെ നാരായണ ഹൃദയാലയ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Post a Comment

Previous Post Next Post