ഡല്‍ഹി: ഇറാനില്‍ ഭരണകൂട വിരുദ്ധ പ്രക്ഷോഭം രൂക്ഷമായ സാഹചര്യത്തില്‍ ഇന്ത്യൻ പൗരന്മാരോട് എത്രയും വേഗം രാജ്യം വിടാൻ നിർദേശം നല്‍കി ടെഹ്‌റാനിലെ ഇന്ത്യൻ എംബസി.
ഇന്ത്യൻ പൗരന്മാർ ജാഗ്രത പാലിക്കണമെന്ന് വിദേശകാര്യ മന്ത്രാലയവും മുന്നറിയിപ്പ് നല്‍കി. ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ ഇന്ത്യക്കാർ ഇറാനിലേയ്ക്കുള്ള യാത്രകള്‍ ഒഴിവാക്കണമെന്ന് വിദേശകാര്യ മന്ത്രാലയം നിർദേശിച്ചു.
"2025 ജനുവരി അഞ്ചിന് ഇന്ത്യാ ഗവണ്‍മെന്റ് പുറപ്പെടുവിച്ച നിർദേശത്തിന്റെ തുടർച്ചയായി, ഇറാനിലെ സാഹചര്യങ്ങള്‍ കണക്കിലെടുത്ത്, നിലവില്‍ ഇറാനിലുള്ള ഇന്ത്യൻ പൗരന്മാർ (വിദ്യാർത്ഥികള്‍, തീർത്ഥാടകർ, ബിസിനസുകാർ, വിനോദസഞ്ചാരികള്‍) വാണിജ്യ വിമാനങ്ങള്‍ ഉള്‍പ്പെടെയുള്ള ലഭ്യമായ ഗതാഗത മാർഗങ്ങളിലൂടെ ഇറാൻ വിടാൻ നിർദ്ദേശിക്കുന്നു," -എന്നാണ് ഇന്ത്യൻ എംബസിയുടെ അറിയിപ്പ്.
Post a Comment