വീണ്ടും കുതിച്ച് കയറി സ്വര്‍ണവില!


സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും ഒരു ലക്ഷം കടന്നു. ഒരു പവന് 1,00,760 രൂപയാണ് ഇന്നത്തെ വില. 1160 രൂപയാണ് പവന് ഇന്ന് കൂടിയത്. ഗ്രാമിന് 145 രൂപ കൂടി 12,595 ആയിട്ടുണ്ട്. അന്താരാഷ്ട്ര സാഹചര്യത്തിലെ മാറ്റങ്ങളാണ് ഇന്നത്തെ വിലക്കയറ്റത്തിന് കാരണം. അമേരിക്കയുടെ വെനസ്വേലന്‍ അധിനിവേശം അന്താരാഷ്ട്ര സാമ്പത്തിക രംഗത്ത് വന്‍ മാറ്റങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. വരും ദിവസങ്ങളിലും സ്വര്‍ണത്തിന് വില കൂടാനാണ് സാധ്യത.

Post a Comment

Previous Post Next Post