മദ്യവുമായെത്തിയ ലോറി കാറിലിടിച്ച്‌ മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു, റോഡില്‍ ചിതറിത്തെറിച്ച്‌ മദ്യകുപ്പികള്‍


കോഴിക്കോട്: മദ്യവുമായെത്തിയ ലോറി എതിർദിശയില്‍ വന്ന കാറിലിടിച്ചുണ്ടായ അപകടത്തില്‍ ഡ്രൈവർ മരിച്ചു. മൈസൂർ ഭാഗത്ത്‌ നിന്നും ബിയർ കുപ്പികളുമായി എറണാകുളത്തേക്ക്‌ പോകുകയായിരുന്ന ലോറിയാണ് കാറിലിടിച്ചത്.
ലോറി‌ഡ്രൈവർ വയനാട് സ്വദേശി കൃഷ്‌ണനെ ഫയർഫോഴ്‌സ് സംഘം പുറത്തെത്തിച്ച്‌ തൊട്ടടുത്ത ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഏറെ ശ്രമഫലമായാണ് ഇദ്ദേഹത്തെ ലോറിയില്‍ നിന്നും പുറത്തെത്തിക്കാൻ കഴിഞ്ഞത്.
200 കെയ്‌സ് ബിയർ കുപ്പികളാണ് ലോറിയിലുണ്ടായിരുന്നത്. ഇതെല്ലാം റോഡിലേക്ക് വീണു. ലോറിയില്‍ ഡ്രൈവർ മാത്രമാണുണ്ടായിരുന്നത്. കാറിലുണ്ടായിരുന്നവർക്ക് പരിക്കില്ല. തിരക്കേറിയ റോഡില്‍ ബിയർ കുപ്പികള്‍ പൊട്ടിത്തകർന്ന് കിടക്കുകയാണ്. എക്‌സൈസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി കണക്കെടുക്കും. പൊലീസ് കാവലിലാണ് സ്ഥലം.


Post a Comment

Previous Post Next Post