ബലാത്സംഗക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന് ജാമ്യമില്ല, ജയിലില്‍ തുടരും


പത്തനംതിട്ട: മൂന്നാം ബലാത്സംഗക്കേസില് രാഹുല് മാങ്കൂട്ടത്തില് എം.എല്.എയ്ക്ക് ജാമ്യമില്ല. തിരുവല്ല ജുഡീഷ്യല് ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതി മജിസ്ട്രേറ്റ് അരുന്ധതി ദിലീപ് ആണ് രാഹുലിന്റെ ജാമ്യാപേക്ഷ തള്ളിയത്.
കേസില്, അടച്ചിട്ട കോടതിമുറിയില് ഇന്നലെ വിശദമായ വാദം കേട്ടിരുന്നു. പ്രോസിക്യൂഷനു വേണ്ടി എ.പി.പി എം.ജി ദേവിയാണ് ഹാജരായത്. രണ്ട് മണിക്കൂര് നീണ്ടുനിന്ന ശക്തമായ വാദപ്രതിവാദങ്ങളാണ് പ്രോസിക്യൂഷനും പ്രതിഭാഗവും കഴിഞ്ഞ ദിവസം നടത്തിയിരുന്നത്.
മൂന്നാം കേസില് അതിജീവിതയുടെ രഹസ്യം രേഖപ്പെടുത്താന് നടപടികള് നടക്കുന്നതായി പ്രോസിക്യൂഷന് കോടതിയെ അറിയിച്ചു. എംഎല്എക്കെതിരെ നിരന്തരം പരാതികള് ആണെന്നും ജാമ്യം നല്കരുതെന്നുമാണ് എസ്ഐടി വാദിച്ചത്. പരാതിക്കാരിയുടെ ചാറ്റ് വിവരങ്ങള് പ്രതിഭാഗം കോടതിയില് ഹാജരാക്കുകയും ചെയ്തു. എല്ലാം പരസ്പര സമ്മതത്തോടെയെന്ന് വാദിച്ച പ്രതിഭാഗം ചാട്ട വിരുദ്ധമായാണ് അറസ്റ്റ് ചെയ്തതെന്ന് വ്യക്തമാക്കുകയും ചെയ്തു.ജാമ്യം അനുവദിക്കുകയാണെങ്കില് പ്രതി മുങ്ങുകയില്ലെന്നും പ്രതി ഉത്തരവാദിത്തമുള്ള ജനപ്രതിനിധി ആണെന്നുമായിരുന്നു പ്രതിഭാഗം വാദിച്ചത്. മജിസ്ട്രേറ്റ് കോടതി ജാമ്യം നിഷേധിക്കുകയാണെങ്കില് സെഷന്സ് കോടതിയെ സമീപിക്കാനാണ് പ്രതിഭാഗത്തിന്റെ നീക്കം. തെളിവെടുപ്പിനോടും ചോദ്യം ചെയ്യലിനോടും രാഹുല് സഹകരിക്കില്ലെന്ന് അന്വേഷണസംഘം കോടതിയെ അറിയിച്ചു. ഡിജിറ്റല് തെളിവുകള് കണ്ടെത്തുന്നതിന് വേണ്ടി പാസ്വേഡുകള് നല്കാന് പ്രതി തയ്യാറായിട്ടില്ലെന്നും അന്വേഷണസംഘം അറിയിച്ചു.

Post a Comment

Previous Post Next Post