കൊച്ചി:ഒന്നേകാല്‍ കിലോയോളം കഞ്ചാവുമായി കണ്ണൂർ സ്വദേശികളും യുവതിയുള്‍പ്പെടെ മൂന്നുപേർ പിടിയില്‍.
രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ഹില്‍പാലസ് പോലീസാണ് പ്രതികളെ പിടികൂടിയത്.
തലശേരി ന്യൂമാഹി കുറിച്ചിയില്‍ വരശ്രീ വീട്ടില്‍ നിവേദ് ഷൈനിത്ത് (22), ന്യൂമാഹി ടെമ്പിള്‍ ഗേറ്റ് പൂവളപ്പ് സ്ട്രീറ്റ് പുതുശേരി വീട്ടില്‍ ദേവാ സതീഷ് (21), അമ്പലപ്പുഴ കോമന മുല്ലക്കേരില്‍ വീട്ടില്‍ എം ദേവിക(22) എന്നിവരെയാണ് ഹില്‍പാലസ് പോലീസ് അറസ്റ്റ് ചെയ്തത്.
ബുധനാഴ്ച്ച രാത്രി 7.30 ഓടെ പ്രതികള്‍ താമസിച്ചിരുന്ന ചാത്താരി സ്റ്റാർ ഹോംസ് അനക്സിലെ ഫ്ലാറ്റിനുള്ളില്‍ പോലീസ് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്.
സ്വന്തമായ ഉപയോഗത്തിനും വില്പനയ്ക്കുമായി സൂക്ഷിച്ച 1.270 കിലോ കഞ്ചാവാണ് പോലീസ് കണ്ടെടുത്തത്. ഫ്ലാറ്റിലെ ദിവാൻകോട്ടിനടിയില്‍ നിന്നാണ് കഞ്ചാവ് കണ്ടെത്തിയത്.
Post a Comment