തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിലെ തന്ത്രി കണ്ഠരര് രാജീവ് അറസ്റ്റിലായതോടെ അന്വേഷണം കൂടുതല്‍ ശക്തമാകുന്നു.ദ്വാരപാലക ശില്‍പ്പ കേസിലും തന്ത്രിയെ പ്രതിയാക്കാനുള്ള നീക്കത്തിലാണ് പ്രത്യേക അന്വേഷണ സംഘം. ചൊവ്വാഴ്ച കോടതിയില്‍ ഇതുസംബന്ധിച്ച റിപ്പോർട്ട് നല്‍കാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം.
തന്ത്രിക്ക് ദേവസ്വം മാനുവല്‍ ലംഘനങ്ങളില്‍ വ്യക്തമായ അറിവുണ്ടായിരുന്നുവെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. സ്വർണം ചെമ്ബാക്കിയ മഹസ്സറില്‍ ഒപ്പിട്ടതിലും, യുബി ഗ്രൂപ്പ് സ്വർണം പൂശിയതിലും തന്ത്രിക്കും പങ്കുണ്ടായിരുന്നുവെന്നാണ് പറയുന്നത്. ദേവസ്വം മാന്വലില്‍ തന്ത്രിയുടെ ചുമതലകളും അസി. കമ്മീഷണർ റാങ്കിലുള്ള ഉദ്യോഗസ്ഥൻമാരെ മേല്‍നോട്ടം വഹിക്കാനുള്ള ഉത്തരവാദിത്വങ്ങളും വ്യക്തമാണെന്നും എസ്‌ഐടി പറയുന്നു. ഇതുവരെ സ്വർണക്കൊള്ളക്കേസുമായി ബന്ധപ്പെട്ട് 11 പേരെ എസ്‌ഐടി അറസ്റ്റു ചെയ്തിട്ടുണ്ട്.
അറസ്റ്റിലായവർ:
തന്ത്രിയും പോറ്റിയും തമ്മില്‍ രണ്ടു പതിറ്റാണ്ടിലേറെ നീണ്ട ആത്മബന്ധം
ശബരിമല സ്വർണക്കൊള്ള കേസിലെ ഒന്നാം പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയും തന്ത്രി കണ്ഠരര് രാജീവരും തമ്മിലുള്ള ബന്ധത്തിന് രണ്ടു പതിറ്റാണ്ടിലേറെ പഴക്കമെന്ന് റിപ്പോർട്ട്. 2004 ലെ മണ്ഡലകാലത്ത് തന്നെ സന്നിധാനത്ത് പോറ്റിയുടെ സാന്നിധ്യമുണ്ടായിരുന്നു. 2007 മാർച്ചിലെ ഉത്സവച്ചടങ്ങുകളില്‍ പൂജാസഹായിയായിത്തന്നെ പോറ്റി എത്തുകയും ചെയ്തു. ശബരിമലയിലെ ചടങ്ങുകളില്‍ രാജീവരുടെ അടുത്ത് പോറ്റി നില്‍ക്കുന്ന പുതിയ ചിത്രങ്ങള്‍ കഴിഞ്ഞയാഴ്ച ചില മാധ്യമങ്ങളില്‍ പുറത്തുവിട്ടിരുന്നു.
Post a Comment