പ്രധാൻമന്ത്രിയും എംഎല്‍എയും ആയ ആന്റണി രാജു പ്രതിയായ തൊണ്ടിമുതല്‍ കേസില്‍ അദ്ദേഹത്തിന് തിരിച്ചടി. ആന്റണി രാജു കുറ്റക്കാരൻ ആണെന്ന് കോടതി.
1990ല്‍ നടന്ന സംഭവത്തിലാണ് 19 വർഷങ്ങള്‍ക്ക് ഇപ്പുറം ഇപ്പോള്‍ വിധി വന്നിരിക്കുന്നത്. തിരുവനന്തപുരം നെടുമങ്ങാട് മജിസ്ട്രേറ്റ് കോടതി കുറ്റപത്രം സമർപ്പിച്ച് 19 വർഷങ്ങള്‍ക്ക് ശേഷമാണ് ഇപ്പോള്‍ വിധിയെത്തിയിരിക്കുന്നത്.
മയക്കുമരുന്ന് കേസില്‍ പ്രതിയായ വിദേശിയെ രക്ഷപ്പെടുത്തുന്നതിന് എല്‍ഡിഎഫ് നേതാവും എംഎല്‍എയും മുൻമന്ത്രിയുമായിരുന്ന ആന്റണി രാജു തൊണ്ടിമുതലില്‍ കൃത്രിമം നടത്തി എന്നതാണ് കേസിന്റെ പശ്ചാത്തലം. ആന്റണി രാജു കോടതി ക്ലർക്ക് ആയിരുന്നു ജോസ് എന്നിവർ ആയിരുന്നു പ്രതികള്‍.
ഇവർ കുറ്റക്കാർ ആണെന്നാണ് കോടതി കണ്ടെത്തിയിരിക്കുന്നത്. സർക്കാർ ഉദ്യോഗസ്ഥരുടെ വിശ്വാസവഞ്ചന ഗൂഢാലോചന വഞ്ചന തെളിവു നശിപ്പിക്കാൻ കള്ള തെളിവ് നിർമ്മിക്കല്‍ പൊതുവായ ഉദ്ദേശത്തോടെ ഒത്തുചേർന്നു ഗൂഢാലോചന നടത്തല്‍, പൊതു സേവകൻ റെ നിയമം ലംഘിക്കല്‍ വ്യാജരേഖ ചമക്കല്‍ തുടങ്ങിയ വകുപ്പുകളുടെ അടിസ്ഥാനത്തിലാണ് പ്രതികള്‍ കുറ്റക്കാർ ആണെന്ന് കണ്ടെത്തിയിരിക്കുന്നത്. കേസില്‍ ജീവപര്യന്തം വരെ ലഭിക്കാവുന്ന കുറ്റമാണ് തെളിഞ്ഞിരിക്കുന്നത്.
1990 ഏപ്രില്‍ നാലിനാണ് സംഭവം. ഹാഷിഷ് ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച ഓസ്ട്രേലിയൻ സ്വദേശി തിരുവനന്തപുരത്തു പിടിയിലായി.ലഹരി കേസില്‍ പിടിയിലായ വിദേശിയെ രക്ഷിക്കുവാൻ തൊണ്ടിമുതലില്‍ കൃത്രിമം നടത്തി എന്നതാണ് കേസിന്റെ പശ്ചാത്തലം. പ്രതിക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ സെലിൻ വില്‍ഫ്രണ്ടിന്‍റെ ജൂനിയര്‍ ആയിരുന്നു ആന്‍റണി രാജു.
കേസില്‍ കോടതി ജീവനക്കാരനായിരുന്ന ജോസ് ഒന്നാം പ്രതിയും ആന്റണി രാജു രണ്ടാം പ്രതിയുമാണ്. ലഹരി മരുന്നുമായി തിരുവനന്തപുരം വിമാനത്താവളത്തില്‍ വെച്ചാണ് വിദേശി പിടിയിലായത്. ഇയാളെ കേസില്‍ നിന്ന് രക്ഷപ്പെടുത്തുന്നതിന് ആന്റണി രാജു തൊണ്ടിമുതലില്‍ കൃത്രിമം നടത്തി എന്നാണ് കേസ്.
Post a Comment