ഡല്‍ഹി: കാർ, ജീപ്പ്, വാൻ തുടങ്ങിയ സ്വകാര്യ വാഹനങ്ങള്‍ക്കുള്ള ഫാസ്‌ടാഗ് നടപടിക്രമങ്ങളില്‍ സുപ്രധാന മാറ്റവുമായി ദേശീയ പാത അതോറിറ്റി.
നിലവില്‍ നിർബന്ധമായിരുന്ന നോ യുവർ വെഹിക്കിള്‍ പ്രക്രിയ ഫെബ്രുവരി 1 മുതല്‍ നിർത്തലാക്കാൻ തീരുമാനിച്ചു. ഫാസ്‌ടാഗ് എടുത്ത ശേഷം വാഹന ഉടമകള്‍ നേരിടുന്ന കാലതാമസവും ബുദ്ധിമുട്ടുകളും ഒഴിവാക്കാനാണ് ഈ നീക്കം.
പ്രധാന മാറ്റങ്ങള്‍ ഇവയാണ്
പുതിയ ഫാസ്‌ടാഗുകള്‍ക്ക് ഇനിമുതല്‍ പതിവ് KYV പരിശോധനകള്‍ ഉണ്ടാകില്ല. നിലവിലുള്ള ടാഗുകള്‍ക്കും ഇത് ബാധകമാണ്. ടാഗ് തെറ്റായ രീതിയില്‍ ഒട്ടിക്കുകയോ, ദുരുപയോഗം ചെയ്യുകയോ ചെയ്യുന്നതുമായി ബന്ധപ്പെട്ട് പരാതികള്‍ ലഭിച്ചാല്‍ മാത്രമേ ഇനിമുതല്‍ പരിശോധന നടത്തുകയുള്ളൂ. ടാഗ് ആക്ടിവേറ്റ് ചെയ്യുന്നതിന് മുൻപ് തന്നെ വാഹനത്തിന്റെ വിവരങ്ങള്‍ ബാങ്കുകള്‍ പൂർണ്ണമായും പരിശോധിക്കണം. ഇതിനായി കേന്ദ്ര സർക്കാരിന്റെ 'വാഹൻ' ഡാറ്റാബേസ് നിർബന്ധമായും ഉപയോഗിക്കണം. ഓണ്‍ലൈൻ വഴി വാങ്ങുന്ന ഫാസ്‌ടാഗുകള്‍ക്കും ഈ പുതിയ നിബന്ധനകള്‍ ബാധകമായിരിക്കും.ഫാസ്‌ടാഗുകള്‍ ഓരോ വാഹനവുമായി കൃത്യമായി ബന്ധിപ്പിച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്താനാണ് കെവൈവി ഏർപ്പെടുത്തിയിരുന്നത്. ഇതിനായി വാഹനത്തിന്റെ ഫോട്ടോ, നമ്ബർ പ്ലേറ്റ്, ടാഗ് ഒട്ടിച്ചിരിക്കുന്ന രീതി എന്നിവയുടെ ചിത്രങ്ങളും ആർ.സി വിവരങ്ങളും അപ്‌ലോഡ് ചെയ്യണമായിരുന്നു. പലപ്പോഴും ടാഗ് ലഭിച്ച ശേഷവും ഈ നടപടികള്‍ പൂർത്തിയാക്കാൻ ഉപഭോക്താക്കള്‍ ബാങ്കുകളില്‍ നിന്ന് സമ്മർദ്ദം നേരിട്ടിരുന്നു.
ഇനി മുതല്‍ ടാഗ് ലഭിച്ചാലുടൻ തന്നെ യാതൊരു തടസ്സവുമില്ലാതെ ഉപയോഗിച്ചു തുടങ്ങാം. ഒരിക്കല്‍ രേഖകള്‍ നല്‍കിക്കഴിഞ്ഞാല്‍ പിന്നീട് ഫോട്ടോകളും മറ്റും അപ്‌ലോഡ് ചെയ്യാൻ ആവശ്യപ്പെട്ട് ബാങ്കുകള്‍ വിളിക്കില്ല. രേഖകള്‍ കൃത്യമല്ലെന്ന് പറഞ്ഞ് ഇടയ്ക്കിടെ ടാഗ് പ്രവർത്തനരഹിതമാക്കുന്ന സാഹചര്യം ഇതോടെ ഒഴിവാകും.
Post a Comment