ഏഴ് വര്‍ഷത്തിനുശേഷം തടവുകാരുടെ വേതനത്തില്‍ വര്‍ധന; 30 ശതമാനം വിക്ടിം കോമ്പൻസേഷൻ


സംസ്ഥാനത്തെ തടവുകാരുടെ വേതനം വർധിപ്പിച്ചു. ഏഴു വർഷത്തിന് ശേഷമാണ് വേതനം വർധിപ്പിച്ച്‌ ഉത്തരവിറക്കിയത്. എല്ലാ വിഭാഗം ജോലി ചെയ്യുന്നവരുടെയും ശമ്പളം വർധിപ്പിച്ചു.സ്കില്‍ഡ്- സെമി സ്കില്‍ഡ്- അണ്‍ സ്കില്‍ഡ് എന്നീ മൂന്നു വിഭാഗത്തിന്റെ ശമ്പളമാണ് കൂട്ടിയത്. സ്കില്‍ഡ് വിഭാഗത്തിലെ ശമ്പളം 168 ല്‍നിന്നും 620 രൂപയാക്കി. സെമി സ്കില്‍ഡ് വിഭാഗത്തിൻ്റെ ശമ്പളം 153ല്‍ നിന്നും തുക 560 ആക്കി. അണ്‍ സ്കില്‍ഡ് വിഭാഗത്തിലെ ശമ്പളം 127ല്‍ നിന്നും 530 ആക്കിയും ഉയർത്തി.
സുപ്രീംകോടതി വിധി പ്രകാരം തടവുകാരുടെ പുനരധിവാസം ലക്ഷ്യമിട്ടാണ് വേതന വർധനയെന്ന് ആഭ്യന്തര സെക്രട്ടറിയുടെ ഉത്തരവില്‍ പറയുന്നത്. തടവുകാരുടെ വേതനത്തില്‍ നിന്നും 30 ശതമാനം വിക്ടിം കോമ്പൻസേഷനിലേക്ക് മാറ്റും. അതിന് ശേഷം വരുന്ന തുക മൂന്നായി വിഭജിക്കും.

Post a Comment

Previous Post Next Post