സിബിഎസ്‌ഇ പൊതു പരീക്ഷ ഫെബ്രുവരി 17-ന് ആരംഭിക്കും


ഫ്രബ്രുവരി 17 മുതല്‍ ആരംഭിക്കുന്ന സെൻട്രല്‍ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ (CBSE) പത്ത്, പന്ത്രണ്ട് ക്ലാസ് പൊതുപരീക്ഷകളുടെ അഡ്മിറ്റ് കാർഡ് അടുത്ത ആഴ്ച ലഭ്യമാകും.ഔദ്യോഗികമായി അറിയിപ്പ് ലഭിച്ചാല്‍ വിദ്യാർഥികള്‍ക്ക് ലോഗിൻ വിവരങ്ങള്‍ നല്‍കി വെബ്‌സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാം.
മുൻവർഷത്തെ ട്രെൻഡുകള്‍ പരിശോധിക്കുമ്പോള്‍ ഫെബ്രുവരി ആദ്യ ആഴ്ച തന്നെ സിബിഎസ്‌ഇ അഡ്മിറ്റ് കാർഡുകള്‍ പ്രസിദ്ധീകരിക്കുമെന്ന് പ്രതീക്ഷിക്കാം. സിബിഎസ്‌ഇയുമായി ബന്ധപ്പെട്ട പഠിക്കുന്ന സ്വകാര്യ വിദ്യാർഥികള്‍ക്കുള്ള പരീക്ഷ അഡ്മിറ്റ് കാർഡ് ജനുവരി 19- ന് പ്രസിദ്ധീകരിച്ചിരുന്നു.
അഡ്മിറ്റ് കാർഡ് എങ്ങനെ ഡൗണ്‍ലോഡ് ചെയ്യാം:
ഔദ്യോഗിക വെബ്‌സൈറ്റായ cbse.gov.in സന്ദർശിക്കുക.
'പരീക്ഷ സംഗം' എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക
'Compartment LOC/Admit Card/Attendance Sheet option' ക്ലിക്ക് ചെയ്യുക.
ആവശ്യമായ വിവരങ്ങള്‍ നല്‍കി അഡ്മിറ്റ് കാർഡ് ഡൗണ്‍ലോഡ് ചെയ്യുക.
ഇതുവരെ അഡ്മിറ്റ് കാർഡ് ഡൗണ്‍ലോഡ് ചെയ്യാനുള്ള പോർട്ടല്‍ തുറന്നിട്ടില്ല. അഡ്മിറ്റ് കാർഡില്‍ വിദ്യാർഥിയുടെ പേര്, റോള്‍ നമ്പർ, സ്‌കൂള്‍ നമ്പർ, സെന്റർ നമ്പർ, ഫോട്ടോ, വിഷയങ്ങളും അവയുടെ കോഡ്, പരീക്ഷ തീയതി, ജനനത്തീയതി, പരീക്ഷയുടെ പേര് എന്നിവ ഉള്‍പ്പെടുത്തിയിട്ടുണ്ടാകും.

Post a Comment

Previous Post Next Post