തലശേരി: പ്രായപൂർത്തിയാ കാത്ത രണ്ട് പെണ്‍കുട്ടികളെ പീഡി പ്പിച്ച കേസില്‍ തലശേരിയിലെ ഓട്ടോറിക്ഷ ഡ്രൈവറെ പോക്സോ കേസ് ചുമത്തി തലശേരി പ്രിൻസിപ്പല്‍ എസ്.ഐ: പി.പി ഷമീലിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തു.കതിരൂർ ദാറുല്‍ ജമീ ലിലെ കെ. മില്‍ജാദാ(29)ണ് പിടിയിലായത്.
തലശേരിയിലെ ഒരു വിവാഹ വീട്ടിലെത്തിയ 12 വയസില്‍ താഴെ യുള്ള പെണ്‍കുട്ടികളാണ് പീഡനത്തിനിരയായത്. കുട്ടികളെ പ്രലോഭിപ്പിച്ച് കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. പിന്നീട് പെണ്‍കുട്ടികള്‍ വിവരം രക്ഷിതാക്കളെ അറിയിക്കുകയും പൊലീ സില്‍ പരാതി നല്‍കുകയും ചെയ്‌തു. എന്നാല്‍ പ്രതിയെ തിരിച്ച റിഞ്ഞിരുന്നില്ല. ഓട്ടോറിക്ഷയില്‍ എത്തിയയാളാണ് പീഡനത്തിന് പിറകിലെന്ന സൂചനയെത്തുടർന്ന് ഓട്ടോറിക്ഷകള്‍ കേന്ദ്രീകരിച്ച് നടന്ന അന്വേഷണത്തിലാണ് പ്രതി അറസ്റ്റിലായത്.

Post a Comment