കണ്ണൂർ: കണ്ണൂർ നഗരത്തിലെ താവക്കരയിലെ ഹോട്ടലില്‍ വച്ച് യുവതിയെയും യുവാവിനെയും എംഡിഎംഎ സഹിതം പോലീസ് പിടികൂടി.ഒരു സ്ത്രീയും പുരുഷനും ലഹരിവസ്തുവുമായി ഹോട്ടലില്‍ ഉണ്ടെന്നുള്ള രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ കണ്ണൂർ ടൗണ്‍ പോലീസ് നടത്തിയ പരിശോധനയിലാണ് തയ്യില്‍ മറക്കരകണ്ടി സ്വദേശികളായ ആരിഫ് സി.എച്ച് (41), അപർണ (25) എന്നിവർ പിടിയിലായത്.ഇവരില്‍ നിന്ന് 2.94 ഗ്രാം എംഡിഎംഎ കണ്ടെത്തുകയും ചെയ്തിട്ടുണ്ട്.
കണ്ണൂർ ടൗണ്‍ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ വിനു മോഹൻ പി.എയുടെ നിർദ്ദേശ പ്രകാരം എസ്.ഐ ദീപ്തി വി.വിയുടെ നേതൃത്വത്തില്‍ എസ്.ഐ വിനീത്, എസ്.സി.പി.ഒമാരായ സുമേഷ്, സമീർ, സി.പി.ഒമാരായ സൗമ്യ, വിനില്‍മോൻ എന്നിവർ പ്രതികളെ പിടികൂടുകയായിരുന്നു.
Post a Comment