കണ്ണൂര്‍ സെൻട്രല്‍ ജയിലില്‍ തടവുകാരൻ സ്വയം കഴുത്തറുത്ത് ജീവനൊടുക്കി; മരിച്ചത് ഭാര്യയെ കൊലപ്പെടുത്തിയ കേസിലെ പ്രതി


കണ്ണൂർ: കണ്ണൂർ സെൻട്രല്‍ ജയിലില്‍ തടവുകാരൻ സ്വയം കഴുത്തറുത്ത് ജീവനൊടുക്കി. വയനാട് കേണിച്ചിറ സ്വദേശി ജില്‍സൻ (44) ആണ് മരിച്ചത്.
ഭാര്യയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് ജില്‍സണ്‍. മികച്ച ചിത്രകാരനായിരുന്ന ജില്‍സന്റെ ചിത്രപ്രദശനം നടത്താനിരിക്കെയാണ് ഇയാള്‍ ആത്മഹത്യ ചെയ്തത്.
ഇന്ന് പുലർച്ചെ അഞ്ചരയോെടയാണ് ഇയാള്‍ സ്വയം കഴുത്തറുത്തത്. മൂർച്ചയുള്ള ചെറിയ ആയുധം ഉപയോഗിച്ച്‌ കഴുത്തറുത്ത ശേഷം മുറിവില്‍ നിന്ന് കൈകൊണ്ട് രക്തം ഞെക്കിക്കളയുകയായിരുന്നുവെന്ന് ജയില്‍ അധികൃതർ അറിയിച്ചു. ഉടൻ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഏഴ് മാസം മുമ്ബാണ് ഇയാളെ മാനന്തവാടി സബ് ജയിലില്‍നിന്ന് കണ്ണൂർ സെൻട്രല്‍ ജയിലിലേക്കു കൊണ്ടുവന്നത്. ഇതിനുമുൻപ് രണ്ട് തവണ ഇയാള്‍ ആത്മഹത്യയ്ക്കു ശ്രമിച്ചിരുന്നതായി ജയില്‍ അധികൃതർ പറഞ്ഞു. തുടർച്ചയായി കൗണ്‍സിലിങ് കൊടുത്തുവരികയായിരുന്നു. സിസിടിവി ഉള്‍പ്പെടെ പരിശോധിച്ച്‌ വരികയാണെന്നും ജയില്‍ അധികൃതർ പറഞ്ഞു.

Post a Comment

Previous Post Next Post