പുറഞ്ഞാൺ: മലയോര ഹൈവേയിൽ പുലിക്കുരുമ്പ പുറഞ്ഞാണിൽ കാറിടിച്ച് സ്ത്രീ മരിച്ചു.വേങ്കുന്ന് സ്വദേശി കളത്തിക്കണ്ടിപൊയിൽ ലീല(62) ആണ് മരിച്ചത്.കുടുംബശ്രീ യോഗത്തിൽ പങ്കെടുത്ത ശേഷം റോഡരികിലൂടെ വീട്ടിലേക്ക് നടന്നു പോകുമ്പോൾ ചൊവ്വാഴ്ച വൈകിട്ട് ആറു മണിയോടുകൂടിയാണ് അപകടം.
ഇരട്ടിയിൽ നിന്ന് ആലക്കോടേക്ക് പോവുകയായിരുന്ന കാറാണ് നിയന്ത്രണം വിട്ട് അപകടത്തിൽപെട്ടത്.
റോഡരികിൽ നിർത്തിയിട്ടിരുന്ന മറ്റ് രണ്ട് കാറുകളിലും സമീപത്തുണ്ടായിരുന്ന ജനറേറ്ററിലും ഇടിച്ച ശേഷമാണ് ലീലയെ തട്ടിതെറിപ്പിച്ചത്.കാർ പൂർണമായും തകർന്ന നിലയിലാണ്.
മകൾ:അമ്പിളി(മുൻ നടുവിൽ ഗ്രാമപ്പഞ്ചായത്ത് അംഗം, അധ്യാപിക).മരുമകൻ:സുരേന്ദ്രൻ. copyright-Naduvilnews
Post a Comment