തളിപ്പറമ്പിൽ മയക്കുമരുന്ന് വേട്ട; എംഡിഎംഎയുമായി മൂന്ന് യുവാക്കള്‍ എക്സൈസ് പിടിയില്‍

കണ്ണൂർ ജില്ലയിലെ തളിപ്പറമ്ബില്‍ അതിമാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി മൂന്ന് യുവാക്കളെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു.
ക്രിസ്തുമസ്, പുതുവത്സര ആഘോഷങ്ങളോടനുബന്ധിച്ച്‌ നടത്തുന്ന സ്പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി നടത്തിയ മിന്നല്‍ പരിശോധനയിലാണ് പ്രതികള്‍ പിടിയിലാകുന്നത്. അഫ്രീദി (26), കെ. ജുനൈദ് (22), സിഫ് അഷ്റഫ് (26) എന്നിവരാണ് എക്സൈസിന്റെ വലയിലായത്.
സംഭവം
തളിപ്പറമ്ബ് എക്സൈസ് റേഞ്ച് പരിധിയിലെ വിവിധ ഭാഗങ്ങളില്‍ എക്സൈസ് ഇൻസ്പെക്ടർ എബി തോമസും സംഘവും പരിശോധന നടത്തിവരികയായിരുന്നു. ഇതിനിടെയാണ് ചുടല, ചിതപ്പിലെ പൊയില്‍ എന്ന സ്ഥലത്ത് വെച്ച്‌ സംശയകരമായ സാഹചര്യത്തില്‍ യുവാക്കളെ കണ്ടത്. തുടർന്ന് നടത്തിയ വിശദമായ പരിശോധനയില്‍ ഇവരുടെ പക്കല്‍ നിന്നും അതിമാരക ലഹരിമരുന്നായ എം.ഡി.എം.എ കണ്ടെത്തുകയായിരുന്നുവെന്ന് എക്സൈസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.

Post a Comment

Previous Post Next Post