ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് അമ്പത് കിലോ നിരോധിത പ്ലാസ്റ്റിക് ഉത്പ്പന്നങ്ങൾ പിടികൂടി


കരുവഞ്ചാൽ: നടുവിൽ ഗ്രാമപ്പഞ്ചായത്തിലെ കരുവഞ്ചാൽ ടൗണിൽ നടത്തിയ പരിശോധനയിൽ അമ്പത് കിലോ നിരോധിത പ്ലാസ്റ്റിക് ഉത്പ്പന്നങ്ങൾ പിടികൂടി.മിനി മാർട്ട് എന്ന സ്ഥാപനത്തിന് 10,000 രൂപ പിഴയിട്ടു.ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡാണ് പരിശോധന നടത്തിയത്.
പ്ലാസ്റ്റിക് ക്യാരി ബാഗുകൾ,പ്ലാസ്റ്റിക് കോട്ടഡ് വാഴയില, പ്ലാസ്റ്റിക് സ്ട്രോ തുടങ്ങിയ വസ്തുക്കളാണ് പിടിച്ചെടുത്തത്. തുടർ നടപടികൾ സ്വീകരിക്കാൻ നടുവിൽ ഗ്രാമപ്പഞ്ചായത്ത് സെക്രട്ടറിക്ക് നിർദേശം നൽകി.പരിശോധനയിൽ ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ലീഡർ പി.പി. അഷ്‌റഫ്‌, സ്‌ക്വാഡ് അംഗങ്ങളായ അലൻ ബേബി,സി.കെ. ദിബിൽ, നടുവിൽ ഗ്രാമപ്പഞ്ചായത്ത് ക്ലാർക്ക് സി.കെ. രജീഷ് തുടങ്ങിയവർ പങ്കെടുത്തു.©NaduvilNews

Post a Comment

Previous Post Next Post