ആലക്കോട് സ്വദേശി ഗുണ്ടൽപേട്ടിൽ നിര്യാതനായി


ആലക്കോട്: ആലക്കോട് സ്വദേശി യായ യുവാവ് കർണ്ണാടക മൈസൂരിന് സമീപം ഗുണ്ടൽപേട്ടിൽ നിര്യാതനായി. ആലക്കോട്ടെ പെരുമ്പള്ളിക്കുന്നേൽ സിജോ ജോർജ് (38)ആണ് മരിച്ചത്. കുറച്ചുകാലമായി കുടുംബസമേതം ഗുണ്ടൽപേട്ട് ബേഗൂരിലാണ് താമസിക്കുന്നത്. അസുഖത്തെത്തുടർന്ന് ചികിത്സയിലായിരുന്നു. ഇന്ന് രാവിലെയാണ് മരണം. ഗുണ്ടൽപേട്ടിൽ ബിസിനസ് ചെയ്തുതുവരികയായിരുന്നു. സംസ്കാരം നാളെ രാവിലെ പത്ത് മണിക്ക് ഗുണ്ടൽപേട്ട് സെന്റ് ചാവറ കുര്യാക്കോസ് ഏലിയാസ് പള്ളിയിൽ. സഞ്ചാരിയെന്നനിലയിൽ ഏറെ ശ്രദ്ധേയനും വലിയൊരു സുഹൃദ്‌വലയത്തിനും ഉട യുമായിരുന്നു. പിതാവ്: ജോർജ്. മാതാവ്: മണക്കടവ് പുതുപ്പള്ളി കുടുംബാംഗം സൂസമ്മ. സഹോദരങ്ങൾ: ജിജോ (മൈസൂർ ബീ ഫാം ഗുണ്ടൽപേട്ട്), ഡീന (നേഴ്സ‌്, ഓസ്ട്രേലിയ).

Post a Comment

Previous Post Next Post