കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ വിധി ഡിസംബർ എട്ടിന്. കൊച്ചിയില്‍ 2017 ഫെബ്രുവരി 17നാണ് ഓടുന്ന വാഹനത്തില്‍ നടി ആക്രമണത്തിന് ഇരയായത്.
കേസില്‍ ആകെ ഒൻപത് പ്രതികളാണ് ഉള്ളത്. പള്‍സർ സുനി ഒന്നാംപ്രതിയായ കേസില്‍ നടൻ ദിലീപ് എട്ടാംപ്രതിയാണ്.
12 പ്രതികളായിരുന്നു ആദ്യം ഉണ്ടായിരുന്നത്. ഇതിലൊരാളെ മാപ്പുസാക്ഷിയാക്കുകയും രണ്ടുപേരെ കേസില്‍ നിന്ന് ഒഴിവാക്കുകയും ചെയ്തു. കേസില്‍ അന്തിമവാദം പൂർത്തിയാക്കിയിട്ട് മാസങ്ങള്‍ പിന്നിട്ടു. കഴിഞ്ഞ ഏപ്രില്‍ ഒമ്ബതിന് പ്രതിഭാഗത്തിന്റെ വാദം പൂർത്തിയായിരുന്നു.
കേസില്‍ സിബിഐ അന്വേഷണം വേണമെന്ന ആവശ്യവുമായി ദിലീപ് ഹൈക്കോടതിയെ സമീപിച്ചെങ്കിലും അനുകൂല വിധിയുണ്ടായില്ല. സുതാര്യവും പക്ഷപാതരഹിതവുമായ അന്വേഷണത്തിന് സിബിഐ വേണമെന്നായിരുന്നു ദിലീപിന്റെ വാദം. കേസെടുത്തതിലടക്കം ഗൂഢാലോചനയുണ്ടെന്ന് അഭിഭാഷകൻ വാദിച്ചിരുന്നു. ഈ വാദങ്ങള്‍ കോടതി അംഗീകരിച്ചിരുന്നില്ല.
Post a Comment