എങ്ങോട്ടാ ഈ പോക്ക് ....വൻ കുതിപ്പില്‍ സ്വര്‍ണവില , ഒറ്റയടിക്ക് കൂടിയത് 1,400 രൂപ !


തിരുവനന്തപുരം : എങ്ങോട്ടാ ഈ പോക്ക് .... സംസ്ഥാനത്ത് സ്വർണവിലയില്‍ ഇന്ന് വൻ കുതിപ്പ്.
ഗ്രാമിന് 175 കൂടി 11,645 രൂപയും പവന് 1,400 കൂടി 93,160 രൂപയുമായി.
അന്താരാഷ്ട്ര മാർക്കറ്റില്‍ സ്പോട്ട് ഗോള്‍ഡ് ട്രോയ് ഔണ്‍സിന് 4,142.75 ഡോളറാണ് വില. ഒക്ടോബർ 17നാണ് കേരളത്തില്‍ സ്വർണം ഏറ്റവും ഉയർന്ന നിരക്കിലെത്തിയത്. 97,360 രൂപയായിരുന്നു അന്നത്തെ പവൻ വില.
ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക് നവംബറില്‍ 13നായിരുന്നു. 94,320 രൂപയായിരുന്നു അന്നത്തെ വില. ഈ മാസം സ്വർണവിലയില്‍ ഏറ്റവും ഇടിവ് രേഖപ്പെടുത്തിയത് നവംബർ അഞ്ചിനായിരുന്നു. 89,080 രൂപയായിരുന്നു അന്നത്തെ പവന്റെ വില.

Post a Comment

Previous Post Next Post