പയ്യാമ്പലത്ത് കടലിൽ കുളിക്കുന്നതിനിടെ മൂന്ന് വിദ്യാർഥികൾ മുങ്ങി മരിച്ചു. ബംഗളുരു സെൻ്റ് ആൻസ് കോളേജിലെ ബിഫാം വിദ്യാർഥികളാണ് മരിച്ചത്. മൂന്നുപേരും കർണാടക സ്വദേശികളാണ്.
ഞായറാഴ്ച പകൽ 11 മണിയോടെയാണ് അപകടം. പയ്യാമ്പലത്തെ റിസോർട്ടിൽ താമസിച്ച എട്ടു പേരാണ് കടലിൽ കുളിക്കാനിറങ്ങിയത്. രണ്ടു പേരുടെ മൃതദേഹമാണ് ആദ്യം ലഭിച്ചത്. ഒന്നരയോടെയാണ് മൂന്നാമത്തെയാളുടെയും മൃതദ്ദേഹം കിട്ടിയത്. മൃതദേഹങ്ങൾ ജില്ലാ ആശുപത്രി മോർച്ചറിയിൽ.
Post a Comment