സ്പായില്‍ പോയ കാര്യം വീട്ടില്‍ അറിയിക്കുമെന്ന് ഭീഷണി, സിപിഒയില്‍ നിന്ന് നാല് ലക്ഷം തട്ടി എസ്‌ഐ

കൊച്ചി: സ്പായില്‍ പോയ വിവരം വീട്ടില്‍ അറിയിക്കുമെന്ന് ഭീഷണിപ്പെടുത്തി പോലീസുകാരനില്‍ നിന്ന് എസ്‌ഐ അടക്കമുള്ളവർ പണം തട്ടിയതായി പരാതി.പാലാരിവട്ടം സ്റ്റേഷനിലെ എസ്‌ഐ കെ. ബിജുവും കൂട്ടാളികളും ചേർന്ന് നാല് ലക്ഷം രൂപ തട്ടിയെടുത്തതായാണ് സിപിഒയുടെ പരാതി.കോസ്റ്റല്‍ സ്റ്റേഷനിലെ പോലീസുകാരനെയാണ് ഭീഷണിപ്പെടുത്തി പണം തട്ടിയത്. ഇയാള്‍ സന്ദർശിച്ച സ്പായിലെ ജീവനക്കാരിയുടെ സ്വർണം മോഷണം പോയിരുന്നു. ഈ പോലീസുകാരനാണ് സ്വർണം എടുത്തതെന്ന് സ്പായിലെ ജീവനക്കാരി ആരോപിച്ചിരുന്നു. പാലാരിവട്ടം സ്റ്റേഷൻ പരിധിയിലെ സ്പായിലാണ് പോലീസുകാരൻ പോയത്.
പാലാരിവട്ടം സ്റ്റേഷനിലെ എസ്‌ഐ വിഷയത്തില്‍ ഇടപെടുന്നു. തുടർന്ന് സ്പായിലെ ജീവനക്കാരും എസ്‌ഐയും ചേർന്ന് പോലീസുകാരനെ ഭീഷണിപ്പെടുത്തി പണം തട്ടുകയായിരുന്നു. സ്പായില്‍ പോയ കാര്യം വീട്ടിലറിയിക്കുമെന്ന് പറഞ്ഞ് നാല് ലക്ഷത്തോളം രൂപ വാങ്ങിയെന്നും പരാതിയില്‍ പറയുന്നു.
സംഭവത്തില്‍ പാലാരിവട്ടം പോലീസ് കേസെടുത്തു. സ്റ്റേഷൻ എസ്‌ഐ ബിജുവും സ്പായിലെ ജീവനക്കാരും പ്രതിപ്പട്ടികയില്‍ ഉണ്ട്. അറസ്റ്റ് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഉടൻ ഉണ്ടാകുമെന്നാണ് പോലീസ് അറിയിക്കുന്നത്. എസ്‌ഐക്കെതിരേ വകുപ്പുതല നടപടിയും ഉണ്ടായേക്കും.

Post a Comment

Previous Post Next Post