സംസ്ഥാനത്ത് ഇന്ന് സ്വർണവില കുത്തനെ കുറഞ്ഞു. ഗ്രാമിന് 160 രൂപയും പവന് 1280 രൂപയുമാണ് കുറഞ്ഞത്. ഇതോടെ 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 11,335 രൂപയും പവന് 90,680 രൂപയുമായി. 18 കാരറ്റിന് ഗ്രാമിന് 130 രൂപ കുറഞ്ഞു. ഗ്രാമിന് 9325 രൂപയും പവന് 74,600 രൂപയുമാണ് വില. 14 കാരറ്റിന് ഗ്രാമിന് 100 രൂപ കുറഞ്ഞ് 7265 രൂപയായി. 58,120 രൂപയാണ് പവന് വില. കഴിഞ്ഞ നവംബർ 14 മുതൽ സ്വർണ വിലയിൽ വൻ ഇടിവാണ് സംഭവിച്ചത്.
Post a Comment