കുവൈത്തിലെ എണ്ണഖനന കേന്ദ്രത്തിലുണ്ടായ അപകടത്തില്‍ കണ്ണൂർ സ്വദേശി മരിച്ചു

കുവൈത്ത് സിറ്റി: കുവൈത്തിലെ എണ്ണഖനന കേന്ദ്രത്തില്‍ ഉണ്ടായ അപകടത്തില്‍ മലയാളി മരിച്ചു. കണ്ണൂർ കൂടാളി പിരിയപ്പൻ വീട്ടില്‍ മുരിക്കൻ രാജേഷ് (38) ആണ് ഓയില്‍ റിഗില്‍ ഉണ്ടായ അപകടത്തില്‍ മരിച്ചത്.
രാജേഷിന്റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുന്നതായി അറിയിച്ചിട്ടുണ്ട്. ദിവസങ്ങള്‍ക്ക് മുമ്ബ് അബ്ദല്ലിയിലെ എണ്ണഖനി കേന്ദ്രത്തില്‍ ഉണ്ടായ അപകടത്തില്‍ രണ്ട് മലയാളികള്‍ മരിച്ചിരുന്നു. ജോലിക്കിടെ പെട്ടെന്ന് ഉണ്ടായ അപകടത്തില്‍ തലക്ക് ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് തൃശൂർ നടുവിലെ പറമ്ബില്‍ നിഷില്‍ സദാനന്ദൻ (40)യും കൊല്ലം സ്വദേശി സുനില്‍ സോളമൻ (43)ഉം മരിച്ചത്. ഇരുവരും എണ്ണ ഖനന മേഖലയിലെ കരാർ തൊഴിലാളികളായിരുന്നു.

Post a Comment

Previous Post Next Post