മലയോരഹൈവേയുടെ ഉദ്‌ഘാടനത്തിനു ശേഷം കരുവഞ്ചാലിനും നടുവിലിനും ഇടയിലെ താവുകുന്നിലെ കൊടുംവളവുകളില്‍ നടന്ന വാഹനാപകടങ്ങളില്‍ ഇതുവരെ 4 പേരാണ് മരണപ്പെട്ടത്.നിരവധിപേര്‍ക്ക് പരിക്കേറ്റു. ഹെയര്‍പിന്‍ വളവുകള്‍ ഉള്‍പ്പെടെ അഞ്ചോളം വലിയ വളവുകളാണിവിടെയുള്ളത്. കുത്തനെയുള്ള കയറ്റവും ഇറക്കവും റോഡരികിലെ വലിയ താഴ്‌ചയും അപകടം വിളിച്ചു വരുത്തുന്നവയാണ്. അന്യ സംസ്‌ഥാനങ്ങളില്‍ നിന്നുള്ള വാഹനങ്ങളാണ് കൂടുതലായി അപകടത്തില്‍പ്പെടുന്നത്. രാത്രികാലങ്ങളില്‍ വേണ്ടത്ര പ്രകാശം ഇല്ലാത്തതും മുന്നറിയിപ്പു ബോര്‍ഡുകള്‍ ഇല്ലാത്തതും റോഡരികിലെ കുറ്റിക്കാടുകളും ഡ്രൈവര്‍മാര്‍ക്ക് റോഡിനെപ്പറ്റിയുള്ള ധാരണയില്ലായ്‌മയും അപകടകാരണങ്ങളാണ്. അശാസ്‌ത്രീയമായാണ് ഹൈവേ നിര്‍മ്മിച്ചതെന്ന് നാട്ടുക്കാര്‍ ആരോപിക്കുന്നു. തൊട്ടടുത്തു വീടുകള്‍ ഇല്ലാത്ത ഒറ്റപ്പെട്ട സ്‌ഥലമായതിനാല്‍ അപകടം നടന്നാല്‍ രക്ഷാപ്രവര്‍ത്തകര്‍ക്ക് വിവരം ലഭിക്കാന്‍ കാലതാമസം ഉണ്ടാവുന്നു.അപകടക്കെണിയായ റോഡിനെക്കുറിച്ച് പൊതുമരാമത്തുവകുപ്പ് നിസംഗത പാലിക്കുകയാണ്. നിരവധി പരാതികള്‍ ഉണ്ടായിട്ടും അപകടം കുറക്കുന്നതിനുള്ള നടപടികള്‍ സ്വകരിക്കുവാന്‍ അധികൃതര്‍ നാളിതു വരെ യാതൊരു നടപടികളും സ്വീകരിച്ചിട്ടില്ലെന്ന് നാട്ടുകാര്‍ പരാതിപ്പെടുന്നു.
എ.വി.പ്രകാശന്‍
ആലക്കോട്
Post a Comment