ആലക്കോട് : ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് നടുവില്‍ ഗ്രാമപഞ്ചായത്ത് പരിധിയില്‍ കരുവഞ്ചാല്‍ ടൗണില്‍ നടത്തിയ പരിശോധനയില്‍ വിവിധ സ്ഥാപനങ്ങള്‍ക്ക് 50000 രൂപ പിഴ ചുമത്തി.
2 സ്ഥാപനങ്ങളില്‍ നിന്നും വാഹനത്തില്‍ നിന്നും 80 കിലോയോളം നിരോധിത പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങളും പിടികൂടി.
ഏത്തക്കാട് സ്റ്റോർ, ടി കെ സ്റ്റോർ എന്നീ സ്ഥാപനങ്ങളില്‍ നിന്നും 30 കിലോയോളവും KL 59 Z 4774 എന്ന വാഹനത്തില്‍ കരുവഞ്ചാലില്‍ ടൗണില്‍ സ്ഥാപനങ്ങളില്‍ വിതരണത്തിനായി കൊണ്ട് വന്ന 50 കിലോ പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങളും പിടികൂടി.മൂന്ന് കേസുകളിലും 10000 രൂപ വീതം പിഴ തുക ഈടാക്കി. മലിന ജലം ഒഴുക്കി വിട്ടതിനും പ്ലാസ്റ്റിക് മാലിന്യങ്ങള്‍ അലക്ഷ്യമായി വലിച്ചെറിഞ്ഞതിനും ഏത്തക്കാട് ട്രേഡേഴ്‌സ് എന്ന സ്ഥാപനത്തിന് 15000 രൂപയും പിഴ ഈടാക്കി.പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ കൂട്ടിയിട്ട് കത്തിച്ചതിന് കരുവഞ്ചാല്‍ ടൗണില്‍ പ്രവർത്തിച്ചു വരുന്ന സിമ്ബിള്‍ ടീ സ്റ്റാള്‍, അനീന ബില്‍ഡേർസ് എന്നീ സ്ഥാപനങ്ങള്‍ക്ക് 2500 രൂപ വീതവും പിഴ ഈടാക്കി. പരിശോധനയില്‍ ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ലീഡർ അഷ്‌റഫ് പി പി, സ്‌ക്വാഡ് അംഗങ്ങളായ അലൻ ബേബി, ദിബില്‍ സി കെ നടുവില്‍ ഗ്രാമപഞ്ചായത്ത് സീനിയർ ക്ലാർക്ക് ഷൈനി എം ജെ തുടങ്ങിയവർ പങ്കെടുത്തു.
Post a Comment