ബെംഗളൂരുവിനെ നടുക്കി വൻ കവര്‍ച്ച; പട്ടാപകല്‍ കവര്‍ന്നത് 7.11 കോടി രൂപ

ബംഗളൂരു: പട്ടാപകല്‍ ബെംഗളൂരുവിലെ എച്ച്‌ഡിഎഫ്സി ബാങ്കിൻ്റെ എടിഎംമ്മില്‍ നിറക്കാനായി കൊണ്ടുപോയ 7.11 കോടി രൂപ കവർന്ന് കള്ളന്മാർ.ആദായ വകുപ്പ് ഉദ്യോഗസ്ഥൻ എന്ന വ്യാജേന എത്തിയ സംഘമാണ് പണം കവർന്നത്. രാവിലെ പത്ത് മണിക്ക് ജയനഗറിലെ അശോക് പില്ലറിന് സമീപമാണ് സംഭവം നടന്നത്.
എടിഎംമ്മില്‍ പണം നിറയ്ക്കാൻ കൊണ്ടുപോയ വാഹനം ജയനഗറിലെ അശോക് പില്ലറിന് സമീപം എത്തിയപ്പോള്‍, ഇന്നോവ കാറില്‍ ആദായ വകുപ്പ് ഉദ്യോഗസ്ഥനാണെന്ന് അവകാശപ്പെട്ട സംഘം വാഹനം തടയുകയായിരുന്നു. ശേഷം പണം നിറക്കാൻ കൊണ്ടുപോയ വാഹനത്തിലെ ജീവനക്കാരെ വ്യാജ ഐഡി കാണിച്ച്‌ വിശവസിപ്പിച്ച്‌ , പണം സംഘത്തിൻ്റെ ഇന്നോവ കാറിലേക്ക് മാറ്റി ജീവനക്കാരെയും കാറില്‍ കയറ്റി. കുറച്ച്‌ ദൂരം സഞ്ചരിച്ച്‌ ഡയറി സർക്കിളില്‍ എത്തിയ ശേഷം ജീവനക്കാരെ ബലം പ്രയോഗിച്ച്‌ വാഹനത്തില്‍ നിന്നും പുറത്താക്കി, സംഘം ബെന്നാർഘട്ട റോഡിലൂടെ കടന്നുകളയുകയായിരുന്നു. സംഭവത്തെ തുടർന്ന്, കേസ് അന്വേഷിക്കുന്നതിനായി പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്.

Post a Comment

Previous Post Next Post