ശബരിമലയില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍; സ്‌പോട്ട് ബുക്കിംഗ് 5000 ആയി കുറച്ചു, തീര്‍ത്ഥാടകര്‍ക്ക് നിര്‍ദേശം

കൊച്ചി: ശബരിമലയിലെ തിരക്ക് നിയന്ത്രണത്തിന്റെ ഭാഗമായി സ്‌പോട്ട് ബുക്കിംഗ് 5000 ആയി കുറച്ചു. തിങ്കളാഴ്ച വരെയായിരിക്കും നിയന്ത്രണം.ശബരിമലയുമായി ബന്ധപ്പെട്ട വിവിധ ഹർജികള്‍ പരിഗണിച്ചുകൊണ്ട് ദേവസ്വം ബെഞ്ചാണ് ഇക്കാര്യം വ്യക്തമാക്കിയത്. ശബരിമലയിലെ മണ്ഡല മകരവിളക്ക് തീർത്ഥാടനം സംബന്ധിച്ചുളള ഒരുക്കങ്ങള്‍ കൃത്യമായി നടത്താത്തതില്‍ ഹൈക്കോടതി ദേവസ്വം ബോർഡിനെ രൂക്ഷമായി വിമ‌ർശിച്ചിരുന്നു.
നിയന്ത്രണമില്ലാതെ നടത്തിയ സ്പോട്ട് ബുക്കിംഗാണ് ശബരിമലയില്‍ തിരക്ക് അനിയന്ത്രിതമാക്കിയത്. ഇതോടെ, ഇന്നുമുതല്‍ സ്പോട്ട് ബുക്കിംഗ് 20,000 ആയി കുറച്ചിരുന്നു. പമ്ബയില്‍ സ്പോട്ട് ബുക്കിംഗിന്റെ തിരക്ക് ഒഴിവാക്കാൻ നിലയ്ക്കലില്‍ ഏഴ് കൗണ്ടറുകള്‍ കൂടി തുറക്കാനും തീരുമാനമായി.എന്നാല്‍, തിരക്ക് പൂർണമായി നിയന്ത്രണ വിധേയമാവാനായി തിങ്കളാഴ്ച വരെ ദിവസവും 5,000 സ്പോട്ട് ബുക്കിംഗ് അനുവദിക്കാനാണ് ദേവസ്വം ബെഞ്ചിലെ ജസ്റ്റിസുമാരായ എ രാജാ വിജയരാഘവൻ, കെ വി ജയകുമാർ എന്നിവരുടെ നിർദേശം.
ശബരിമലയിലെ തിരക്ക് നിയന്ത്രണത്തിനുപുറമെ ശുചിമുറി സൗകര്യത്തിന്റെ കാര്യത്തിലടക്കം വിമർശനം ഉയരുന്നുണ്ട്. 'നിലയ്ക്കല്‍ മുതല്‍ സന്നിധാനവും പതിനെട്ടാം പടിയും അടക്കമുള്ള സ്ഥലങ്ങള്‍ ഇത്തരത്തില്‍ അഞ്ചോ ആറോ ആയി തിരിക്കണം. ഓരോ സ്ഥലത്തും ഒരേസമയം എത്ര പേരെ ഉള്‍ക്കൊള്ളാൻ കഴിയുമെന്ന് തീരുമാനിക്കണം. ഇതിനായി ഒരു വിദഗ്ധ സംഘത്തെ രൂപപ്പെടുത്തണം. ഇത് സാധാരണ ഉത്സവം നടത്തുന്ന രീതിയില്‍ പറ്റില്ല. മാസങ്ങള്‍ക്ക് മുൻപുതന്നെ ഒരുക്കങ്ങള്‍ തുടങ്ങണം.

Post a Comment

Previous Post Next Post