ഒരാള്‍ മരിച്ചതായി ഔദ്യോഗിക റിപ്പോർട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്. മറ്റൊരാളുടെ നില ഗുരുരുത്തരമാണ്. പരുക്കേറ്റവരെല്ലാം കർണാടക സ്വദേശികളാണ്. ശനിയാഴ്ച വൈകീട്ട് മൂന്ന് മണിയോടെയാണ് അപകടം സംഭവിച്ചത്.
ശബരിമലയിലേക്ക് പോവുകയായിരുന്ന അയ്യപ്പഭക്തർ സഞ്ചരിച്ച സ്വകാര്യ ബസ് ചിറ്റാരിക്കലിലെ കാറ്റാംകവല മറ്റപ്പള്ളി വളവില്‍ റോഡില്‍ നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിയുകയായിരുന്നു.
അപകടസമയത്ത് ബസില്‍ 55 പേർ ഉണ്ടായിരുന്നതായി സ്ഥിരീകരിച്ചിട്ടുണ്ട്. ഇവർക്കെല്ലാം പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരില്‍ ഗുരുതരമായ പരിക്കുള്ള 2 പേരെ വിദഗ്ദ്ധ ചികിത്സയ്ക്കായി പരിയാരത്തെ കണ്ണൂർ മെഡിക്കല്‍ കോളജിലേക്ക് മാറ്റിയതായി വിവരമുണ്ട്. മറ്റുള്ളവരെ കണ്ണൂരിലെ വിവിധ ആശുപത്രികളിലേക്കും മാറ്റിയിട്ടുണ്ട്.മറ്റ് തീർത്ഥാടകരെ പയ്യന്നൂർ ഭാഗത്തെയും ചെറുപുഴയിലേയും വിവിധ ആശുപത്രികളിലാണ് പ്രവേശിപ്പിച്ചത്. പരിക്കേറ്റവരില്‍ 6 പേർ കുട്ടികളും 49 പേർ മുതിർന്നവരുമാണ്. സ്ഥലത്തെത്തിയ പൊലീസ്, ഫയർഫോഴ്‌സ്, നാട്ടുകാർ എന്നിവർ ചേർന്ന് ഉടൻ തന്നെ രക്ഷാപ്രവർത്തനം നടത്തി. അപകടത്തിന്റെ കാരണം വ്യക്തമല്ല. കൂടുതല്‍ അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.
വെള്ളരിക്കുണ്ട് താലൂക്ക് കണ്ട്രോള് റൂമില്‍ നിന്നുള്ള പ്രത്യേക അറിയിപ്പ്
പറമ്ബ _കാറ്റാം കവല റോഡില്‍ അയ്യപ്പ ഭക്തർ സഞ്ചരിച്ച ബസ് മറിഞ്ഞു. മച്ചപ്പള്ളി ജംഗ്ഷൻ വളവില്‍ നിയന്ത്രണം വിട്ട ബസ് റോഡരികിലെ താഴ്ചയിലേക്കാണ് മറിഞ്ഞിരിക്കുന്നത്. കർണാടക സ്വദേശികളാണ്.
ഒരാള്‍ മരണപ്പെട്ടു.
ഒരാളുടെ നില ഗുരുതരം ആണ്.46പേർക്ക് പരിക്ക് പറ്റിയിട്ടുണ്ട്.22പേരെ പരിയാരം ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.4പേരെ സഹകരണ ഹോസ്പിറ്റല്‍ ചെറുപുഴയിലും 20പേരെ ചെറുപുഴ st. സെബാസ്റ്റ്യൻ ഹോസ്പിറ്റലിലും പ്രവേശിപ്പിച്ചിട്ടുണ്ടെ ന്ന് വെള്ളരിക്കുണ്ട് താലൂക്ക് കണ്ട്രോള് റൂമില്‍ നിന്ന് അറിയിച്ചു.
Post a Comment