കൊച്ചി: കോളജ് അധ്യാപികയായിരുന്ന യുവതിയെ എംഡിഎംഎ നല്‍കി ബോധം കെടുത്തി കൂട്ട ബലാത്സംഗം ചെയ്ത സംഭവത്തില്‍ രണ്ട് യുവാക്കള്‍ അറസ്റ്റില്‍.
മലപ്പുറം വടക്കേപ്പുറത്ത് വീട്ടില്‍ ഫിറോസ് (28), കോട്ടയം പുത്തൻ പറമ്ബില്‍ വീട്ടില്‍ മാർട്ടിൻ ആന്‍റണി (27 ) എന്നിവരെയാണ് കളമശേരി പോലീസ് അറസ്റ്റ് ചെയ്തത്.
തിങ്കളാഴ്ച രാത്രിയാണ് മലപ്പുറം സ്വദേശിനിയായ കോളജ് അധ്യാപിക പരാതിയുമായി കളമശേരി പോലീസിനെ സമീപിച്ചത്. നെടുമ്ബാശേരിയിലെയും കളമശേരിയിലെയും ഫ്ലാറ്റിലാണ് പീഡനം നടന്നത്.
ബലം പ്രയോഗിച്ച് എംഡിഎംഎയും കഞ്ചാവും നല്‍കി ബോധം കെടുത്തി ലൈംഗീകമായി പീഡിപ്പിച്ചെന്നാണ് പരാതിയില്‍ പറയുന്നത്. ഒറ്റയ്‌ക്കും കൂട്ടായും നിരവധി തവണ ബലാത്സംഗം ചെയ്തെന്നും പരാതിയിലുണ്ട്.
യുവതി ഒരു ആഘോഷ പരിപാടിയിലാണ് പ്രതികളെ പരിചയപ്പെട്ടത്. യൂസ്ഡ് കാർ വില്‍പ്പനയും റെന്‍റ് എ കാർ ബിസിനസും നടത്തുന്നവരാണ് പ്രതികള്‍.
Post a Comment