ആലക്കോട്:രക്തദാന രംഗത്ത് മലയോര മേഖലയുടെ അഭിമാനമായിരുന്ന
അജീഷ് കരിങ്കയം അൽപം മുമ്പ് പരിയാരം മെഡിക്കൽ കോളേജിൽ അന്തരിച്ചു
കരുവഞ്ചാൽ രേഖ അഡ്വർടൈസിങ് ഉടമയാണ്.തടിക്കടവ് കട്ടയാൽ സ്വദേശിയാണ്.അറുപതോളം തവണ രക്തദാന പ്രവർത്തനങ്ങൾ നടത്തിയ ജീവകാരുണ്യ പ്രവർത്തകനാണ്.ഹൃദയാഘാതത്തെ തുടർന്ന് ഇന്ന് ഉച്ചയോടെയാണ് മരണം.ബ്ലഡ് ഡോണേഴ്സ് ഫോറം പ്രവർത്തകനും, വായനശാല- ഗ്രന്ഥശാല പ്രവർത്തകനും കരിങ്കയം മേഖലയുടെ രാഷ്ട്രീയ സാമൂഹ്യ - കലാ സാംസ്കാരിക മേഖലകളിൽ നിറസാന്നിധ്യവു മായിരുന്നു.ഭാര്യ: റിട്ട. പ്രഥമാധ്യാപിക എം. കെ. ഉമാദേവി.സംസ്കാരം നാളെ 17/10/2025 വെള്ളിയാഴ്ച രാവിലെ 10 മണിക്ക് കരിങ്കയം പൊതുശ്മശാനത്തിൽ.
Post a Comment