പത്തനാപുരം: അമീബിക് മസ്‌തിഷ്ക ജ്വരം ബാധിച്ച് ചികിത്സയിലിരുന്ന വീട്ടമ്മ മരിച്ചു.പട്ടാഴി മരുതമണ്‍ ഭാഗം ലക്ഷ്മി വിലാസത്തില്‍ രാജേന്ദ്രൻ നായരുടെ ഭാര്യ രാജി (48)ആണ് മരിച്ചത്. കഴിഞ്ഞ മാസം അവസാനമാണ് രാജിയെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ഒരു മാസം മുൻപ് വരെ കടുത്ത പനി, നടുവേദന, തുടങ്ങി ശാരീരിക അസ്വസ്ഥതകളെ തുടർന്ന് പട്ടാഴി അടൂർ, കൊല്ലം തുടങ്ങിയിടങ്ങളിലെ സ്വകാര്യ ആശുപത്രികളില്‍ ചികിത്സ തേടിയിരുന്നു. എന്നാല്‍ രോഗം സ്ഥിരീകരിക്കാൻ കഴിയാഞ്ഞതിനെ തുടർന്ന് കഴിഞ്ഞ മാസം അവസാനമാണ് രാജിയെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചതും മസ്‌തിഷ്ക ജ്വരം സ്ഥിരീകരിച്ചതും.
Post a Comment