കണ്ണൂര്‍: വഴിയരികില്‍ പരിക്കേറ്റ് കിടന്ന കിളിക്കുഞ്ഞിന് ചികിത്സ നല്‍കാന്‍ ഡോക്ടറെ സമീപിച്ച നാലാം ക്ലാസുകാരന് അഭിനന്ദന പ്രവാഹം.
കണ്ണൂര്‍ ഇരിക്കൂര്‍ ഉപജില്ലയിലെ ശാരദ വിലാസം എയുപി സ്‌കൂളിലെ നാലാം ക്ലാസുകാരനായ ജനിത്ത് ആണ് മനുഷ്യത്വത്തിന്റെ പുതിയ മുഖമാകുന്നത്. വഴിയില്‍ നിന്നും കിട്ടിയ കിളിക്കുഞ്ഞുമായി സമീപത്തെ ഹോമിയോ ആശുപത്രിയിലേക്ക് ആയിരുന്നു ജനിത്ത് എത്തിയത്. ഡോക്ടറേ, ഈ കിളിക്കുഞ്ഞിനെ ജീവന്‍ വെപ്പിക്കാവോ... എന്ന ആവശ്യവുമായി എത്തിയ ജനിത്തിന്റെ ഫോട്ടോ ഡോക്ടര്‍ തന്നൊണ് പകര്‍ത്തിയത്.ജനിത്തിന്റെ ഇടപെടലിനെ അഭിനന്ദിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍ കുട്ടി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റും പങ്കുവച്ചു. ഒരു ജീവന്റെ വിലയെന്തെന്ന് തിരിച്ചറിഞ്ഞ ആ നിമിഷമാണ് നമ്മുടെ പൊതുവിദ്യാഭ്യാസത്തിന്റെ യഥാര്‍ത്ഥ വിജയമെന്നും വി ശിവന്‍ കുട്ടി ജനിത്തിനുള്ള അഭിനന്ദന കുറിപ്പില്‍ പറഞ്ഞു. പാഠപുസ്തകങ്ങള്‍ക്കപ്പുറം സ്‌നേഹത്തിന്റെയും കരുണയുടെയും വലിയ പാഠങ്ങള്‍ നമ്മുടെ കുഞ്ഞുങ്ങള്‍ പഠിക്കുന്നത് ഇത്തരം അനുഭവങ്ങളിലൂടെയാണെന്നും മന്ത്രി പറഞ്ഞു.
Post a Comment